മാഞ്ചസ്റ്റര്‍: ചെല്‍സിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് അടുത്തു. ജാവിയര്‍ ഹെര്‍ണാണ്ടസും വിഡിക്കും ചെങ്കുപ്പായക്കാര്‍പ്പായി ഗോള്‍ കണ്ടെത്തിയപ്പോള്‍ നീലപ്പടയുടെ ഏകഗോള്‍ ഫ്രാങ്ക് ലമ്പാര്‍ഡിന്റെ വകയായിരുന്നു.
മുപ്പത്തിയേഴാം സെക്കന്റില്‍തന്നെ ഹെര്‍ണാണ്ടസിലൂടെയായിരുന്നു യുണൈറ്റഡ് മുന്നിലെത്തിയത്. തുടര്‍ന്ന് ഇരുപത്തിയേഴാം മിനുറ്റില്‍ തന്നെ യുണൈറ്റഡ് രണ്ടാംഗോളും കണ്ടെത്തി. ക്യാപ്റ്റന്‍ വിഡിക്കായിരുന്നു വല ചലിപ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ചെല്‍സിക്കായി ലമ്പാര്‍ഡ് ആശ്വാസഗോള്‍ നേടിയത്.
ഇനി ബ്ലാക്കേബണിനും ബ്ലാക്ക്പൂളിനുമെതിരേയാണ് യുണൈറ്റഡിന് കളിയുള്ളത്. ഈ മല്‍സരങ്ങളില്‍ നിന്ന് ഒരുപോയിന്റ് സ്വന്തമാക്കാനായാല്‍ പ്രീമിയര്‍ ലീഗ് കിരീടം യുണൈറ്റഡ് സ്വന്തമാക്കും. അതിനിടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മേയ് 28ന് ബാര്‍സയുമായും യുണൈറ്റഡ് കൊമ്പുകോര്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല