ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ദമ്പതികളായ ജ്വാല ഗുട്ടയും ചേതന്‍ ആനന്ദും വിവാഹമോചിതരായി. ആറ് മാസം മുന്‍പാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ആറു മാസത്തെ നോട്ടിഫിക്കേഷന്‍ സമയം ബുധനാഴ്ച അവസാനിച്ചു.
2005 ലാണ് ഇരുവരും വിവാഹിതരായത്. ഒരുവര്‍ഷം മുന്‍പ് ജ്വാലയെയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസഹറുദ്ദീനെയും ചേര്‍ത്ത് കഥകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ജ്വാല ഈ ആരോപണങ്ങള്‍ നിഷധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന ചേതന്റെ പിറന്നാള്‍ ആഘോഷത്തില്‍ ജ്വാല പങ്കെടുക്കാതിരുന്നതോടെയാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ച വ്യക്തമായത്. ഇവരുടെ ബന്ധം കൂട്ടിയോജിപ്പിക്കാന്‍ മറ്റ് ബാഡ്മിന്റണ്‍ താരങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
മുന്‍ ദേശീയ ചാമ്പ്യനായ ചേതനും കോമണ്‍വെല്‍ത്ത് ഗെയിംസ് ഡബിള്‍സ് സ്വര്‍ണ മെഡല്‍ ജേതാവായ ജ്വാലയും ഇപ്പോള്‍ ഹൈദരാബാദില്‍ ദേശീയ കോച്ച് മുഹമ്മദ് ആരിഫിന്റെ കീഴില്‍ പരിശീലനം നടത്തിവരികയാണ്. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പയ്ക്കും മിക്സഡ് ഡബിള്‍സില്‍ മലയാളി താരം വി.ഡിജുവിനുമൊപ്പമാണ് ജ്വാല ഇപ്പോള്‍ കളിക്കുന്നത്.
തല്ക്കാലം താന്‍ കളിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും കളിയില്‍ നിന്നും വിരമിച്ചതിനു ശേഷമേ ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയൊള്ളുവെന്നും ജ്വാല പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല