അതിവേഗ ബുള്ളറ്റ് ട്രെയിന്‍ സാങ്കേതിക വിദ്യ മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ ചൈന ഒരുങ്ങുന്നു. താത്പര്യമുള്ള രാജ്യങ്ങളിലേക്ക് ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികവിദ്യ കൈമാറാന്‍ തയാറാണന്ന് ചൈനീസ് റെയ്ല്‍ മന്ത്രാലയ വക്താവ് വാങ് യോങ്പിങ് പറഞ്ഞു.
ബുള്ളറ്റ് റെയില്‍ ഗതാഗതത്തില്‍ ഏറ്റവും മികച്ച ആധുനിക സാങ്കേതിക വിദ്യയാണ് തങ്ങള്‍ക്കുള്ളതെന്നും യോങ്പിങ് ഗ്ലോബല്‍ ടൈംസ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
2025ല്‍ ബ്രിട്ടനില്‍ ചൈനീസ് നിര്‍മിത ബുള്ളറ്റ് തീവണ്ടികള്‍ ഓടുമെന്ന് ഈ അഭിമുഖം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ ചൈനീസ് അംബാസിഡറും സര്‍ക്കാര്‍ പ്രതിനിധികളും ഇതേപ്പറ്റി ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ഡിസംബറിലാണു ചൈനയില്‍ മണിക്കൂറില്‍ 486 കിലോമീറ്റര്‍ വേഗമുള്ള ബുള്ളറ്റ് തീവണ്ടികള്‍ ഓടിത്തുടങ്ങിയത്.
അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ 120 ബുള്ളറ്റ് ട്രെയിനുകളാണ് ബ്രിട്ടന് വേണ്ടത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ബുള്ളറ്റ് തീവണ്ടികളെക്കാളും പകുതി വിലയ്ക്കാണ് ചൈന ബുള്ളറ്റ് ട്രെയിന്‍ വില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിയ്ക്കുന്നത്. ഇതാണ് ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളെ ആകര്‍ഷിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല