റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ചൈന ടൗണ്‍ വിഷുവിനെത്തും. നേരത്തെ ഏപ്രില്‍ ഏഴിന് ചിത്രം റീലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അത് ഏപ്രില്‍ 15ലേക്ക് മാറ്റിയതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.ഏപ്രില്‍ 15ന് നൂറിലധികം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക.
ഏപ്രില്‍ പതിമൂന്നിന് നിയമസഭ ഇലക്ഷന് പ്രഖ്യാപിച്ചതാണ് ചിത്രത്തിന്റെ റീലീസിങ്ങ് മാറ്റിവയ്ക്കാന്‍ കാരണം. ഇലക്ഷന് പ്രചരണത്തിനിടയില്‍ ചിത്രം റിലീസ് ചെയ്താല്‍ ഓപ്പണിംഗ് പ്രതീക്ഷിക്കുന്നത്ര ഗംഭീരമാവാനിടയില്ല. വിഷുവിന് ബിഗ് റിലീസ് ഒന്നും തന്നെയില്ലാത്തതിനാല്‍ ചൈന ടൗണിന് നല്ല സ്വീകരണം ലഭിക്കുമെന്നും മുന്നില്‍ കണ്ടാണ് നിര്‍മ്മാതാവിന്റെ നീക്കം.
മോഹന്‍ലാല്‍. ദിലീപ്, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചൈന ടൗണിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. വേനലവധിയുടെ ആരംഭവും തെരഞ്ഞെടുപ്പു ചൂടിന്റെ അവസാനവുമെല്ലാം ഈ താരനിബിഡ ചിത്രത്തിന് തിരക്കുവര്‍ദ്ധിപ്പിക്കും എന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല