അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ പല റോളുകളിലും മറ്റ് നടന്മാര്‍ കാസ്റ്റ് ചെയ്യപ്പെടുന്നു. ജഗതി അപ്രധാന കഥാപാത്രത്തേയും പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കേണ്ടിയിരുന്ന പല റോളുകളിലേക്കും പല കോമഡി നടന്മാരും കാസ്റ്റ് ചെയ്യപ്പെടുകയാണ്. ദിലീപ് നായകനായ മിസ്റ്റര്‍ മരുമകനില്‍ ജഗതിക്ക് പ്രധാന റോളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അപകടത്തെത്തുടര്‍ന്ന് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാകുകയായിരുന്നു.
അപകടത്തിനു മുന്‍പ് ജഗതി ഈ ചിത്രത്തിലെ കുറേയേറെ രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പാണ് അദ്ദേഹം അപകടത്തില്‍ പെട്ട് ആശുപത്രിയിലായത്. ഇതോടെ മറ്റനവധി മലയാള ചിത്രങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ ഈ സിനിമയുടെ കാര്യവും അനിശ്‌ചിതത്വത്തിലാവുകയായിരുന്നു.
ഉടന്‍ പുറത്തേണ്ട ചിത്രമായ മിസ്റ്റര്‍ മരുമകന്‍റെ ചിത്രീകരണം തീര്‍ക്കാന്‍ ജഗതിയുടെ റോള്‍ മറ്റൊരാള്‍ക്ക് കൊടുക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അതിനായി അവര്‍ കണ്ടെത്തിയത് ബാബുരാജിനെ ആയിരുന്നു. മിസ്‌റ്റര്‍ മരുമകനില്‍ ജഗതി അഭിനയിച്ച രംഗങ്ങള്‍ ബാബുരാജിനെ വച്ച് റീഷൂട്ട് ചെയ്യുകയാണിപ്പോള്‍. ഏതായാലും ഈ വേഷം തനതായ ശൈലിയില്‍ ബാബുരാജ് കൊഴുപ്പിക്കുന്നുണ്ടെന്നാണ് സെറ്റിലെ അണിയറ വാര്‍ത്ത. ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നത് സനൂഷയാണ്. ഭാഗ്യരാജ്, ഖുശ്‌ബു, ഷീല, നെടുമുടി വേണു, ബിജു മേനോന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷക്കാര്‍. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല