1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2011

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയെ അധികാരത്തിലേറ്റിയ ജനവിധി തമിഴ്‌നാടിനെ രക്ഷിച്ചുവെന്ന് സൂപ്പര്‍ താരം രജനീകാന്ത്.

ചികിത്സയ്ക്ക് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ രജനീകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ നേരിട്ട് ഫോണില്‍ വിളിച്ച് തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനം അറിയിച്ചിരുന്നു.

അതേ സമയം രജനിയുടെ അസുഖം പൂര്‍ണമായും ഭേദമായതായും ഡോക്ടര്‍മാര്‍ രജനിക്ക് വിശ്രമം നിര്‍ദേശിച്ചതായും നടനും മരുമകനുമായ ധനുഷ് ട്വിറ്ററിലൂടെ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കഴിഞ്ഞമാസം 29നാണ് രജനിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.