ലണ്ടന്‍: ലോകത്തിലെ രണ്ടാമത്തെ ജനപ്രിയ രാജ്യമെന്ന സ്ഥാനം ബ്രിട്ടന്. ജര്‍മ്മനിയാണ് ബ്രിട്ടനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. ബി.ബി.സി വേള്‍ഡ് സര്‍വ്വീസ് കണ്‍ട്രി റേറ്റിംങ് പോളില്‍ ബ്രിട്ടന് കഴിഞ്ഞ തവണ മൂന്നാം സ്ഥാനമായിരുന്നു. ലോകത്തിലെ 29,000ത്തോളം ആളുകളെ പങ്കെടുപ്പിച്ച് നടന്ന സര്‍വ്വേയില്‍ 16 പ്രമുഖ രാജ്യങ്ങളുടെ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങള്‍ വിലയിരുത്തി.
2011 ല്‍ ബ്രിട്ടനുണ്ടായ പോസിറ്റീവായ സ്വാധീനം 58% ശതമാനമാണ്. 2010ല്‍ ഇത് 53% മായിരുന്നു. 27രാജ്യങ്ങള്‍ സര്‍വ്വേയില്‍ പങ്കെടുത്തത്തില്‍ 24% പേരും ബ്രിട്ടനെ പിന്താങ്ങിയപ്പോള്‍ മെക്‌സികോ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ബ്രിട്ടനെ എതിര്‍ത്തു. ബ്രിട്ടനെ ഏറ്റവും പോസിറ്റീവായി കണക്കാക്കിയത് യുണൈറ്റഡ് സ്‌റ്റേറ്റ്‌സാണ്(80%). ഇതിനു പിന്നിലായി ആസ്‌ത്രേലിയയും (79%) വും, കാനഡ (70%) ഉണ്ട്.
സര്‍വ്വേ നടത്തിയ കമ്പനിയായ ഗ്ലോബ്‌സ്‌കാനിന്റെ വക്താവ് പറയുന്നതിങ്ങനെ- ‘ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ ബ്രിട്ടന് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു വികസിക ജനാധിപത്യ, സ്ഥിര രാജ്യമെന്ന അംഗീകാരം ബ്രിട്ടന് ലഭിച്ചിട്ടുണ്ട്. ഏറ്റവും സമ്പന്നമായ രാഷ്ട്രം എന്ന പദവി ജര്‍മ്മനി വീണ്ടും നേടിയിരിക്കുകയാണ്. ലൈഫ് സ്റ്റൈലിന്റെ കാര്യത്തിലായും ഉല്പന്നങ്ങളുടെ ഗുണമേന്മയുടെ കാര്യത്തിലായും ജര്‍മ്മനിക്ക് നല്ലൊരു പ്രതിച്ഛായയുണ്ട്. സാംസ്‌കാരികമായി വിരുദ്ധമായ അഭിപ്രായങ്ങള്‍ നേരിടേണ്ടിവന്ന യു.എസ് ചൈന എന്നീ രാജ്യങ്ങളെക്കാള്‍ നല്ല പ്രകടനം ജര്‍മ്മനി കാഴ്ചവച്ചു.’
കാനഡയ്ക്കാണ് ജനസമ്മതിയുടെ കാര്യത്തില്‍ മൂന്നാംസ്ഥാനം. അതിനു പിന്നില്‍ ജപ്പാന്‍, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. യു.എസിന് ഏഴാം സ്ഥാനമാണ്. അതിനു പിന്നില്‍ ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ്. സര്‍വ്വേയില്‍ പിന്നിലായി കാണപ്പെട്ട ഇറാന്റെ നെഗറ്റീവ് റേറ്റിംങ് കഴിഞ്ഞവര്‍ഷത്തെ 56% എന്നതില്‍ നിന്നും 59 ശതമാനമായി ഉയര്‍ന്നു. പാക്കിസ്ഥാന്റെ നെഗറ്റീവ് റേറ്റിംഗ് 5% കൂടി 56%ത്തിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല