ലിജോ ജോര്‍ജ്
കഴിഞ്ഞ മാസം 26-ന് ബ്ലാക്ക്ബേണില്‍ മരണമടഞ്ഞ ജനീറ്റയുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്നലെ ബ്ലാക്‌ബേണിലെ ക്രൈസ്റ്റ് ചര്‍ച്ചിലും പ്ലാസിങ്ങ്ടണ്‍ സെമിത്തേരിയിലുമായി നടന്നു.ഫാ. ഹാപ്പി ജേക്കബ്, ക്രൈസ്റ്റ് ചര്‍ച്ച് വികാരി ഫാ. ജയിംസ് തുടങ്ങിയവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.സംസ്ക്കാര ചടങ്ങുകള്‍ക്ക് നിരവധി ആളുകള്‍ എത്തിയിരുന്നു.
7 മാസം മാത്രം പ്രായം ഉണ്ടായിരുന്ന ജനീറ്റ ശ്വാസ കോശത്തില്‍ ബാധിച്ച അണുബാധയെ തുടര്‍ന്നാണ് മരിച്ചത്.കഴിഞ്ഞ മേയ് 29 ന് ബ്ലാക്ക് ബേണ്‍ ഹോസ്പിറ്റലില്‍ ആണ് ജനീറ്റ മാസം തികയാതെ ജനിച്ചത്.പിന്നീട് ഇവിടെ നിന്ന് കുഞ്ഞിനെ നവംബര്‍ 17 നു ബേണ്‍ലി ഹോസ്പിറ്റലിലേക്ക് മാറ്റി.ബ്ലാക്ക്ബേണ്‍ ലിഡിസ്ഫാണ്‍ അവന്യുവില്‍ താമസിക്കുന്ന ജോണ്‍സണ്‍-ഷൈനി ദമ്പതികളുടെ മകളാണ് ജനീറ്റ.ഏക സഹോദരി ജൂബി (7).ജനീറ്റയുടെ വല്യമ്മച്ചി അവസാന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നാട്ടില്‍ നിന്നും എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല