1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2011

ബോളിവുഡ് സംവിധായകന്‍ വിപുല്‍ ഷാ ഇനി സിനിമയെടുക്കുന്നുണ്ടെങ്കില്‍ അതില്‍ വിവാഹ സീന്‍ ഉള്‍പ്പെടുത്തുമെന്ന് തോന്നുന്നില്ല. കാരണം ഫോഴ്‌സ് എന്ന പുതിയ ചിത്രത്തിലെ വിവാഹസീനുണ്ടാക്കിയ പുകില്‍ തന്നെ!

ഫോഴ്‌സ് എന്ന ചിത്രത്തില്‍ ജനീലിയയും ജോണ്‍ എബ്രഹാമും വിവാഹം കഴിക്കുന്ന സീനാണ് സംവിധായകന് തലവേദനയായിരിക്കുന്നത്. സീനിന് പെര്‍ഫെക്ഷന്‍ ആയിക്കോട്ടെ എന്ന് കരുതി പണ്ഡിറ്റ് ഭഗവത് ഗുരുജി കൊണ്ട് തന്നെ വിവാഹരംഗത്തില്‍ അഭിനയിപ്പിച്ചു. എന്നാല്‍ അന്ന് താന്‍ ഉരുവിട്ട വിവാഹമന്ത്രങ്ങള്‍ യഥാര്‍ത്ഥമാണെന്ന് പറഞ്ഞ് പണ്ഡിറ്റ് ജി മുന്നോട്ടുവന്നതാണ് സംവിധായകനെ ഞെട്ടിച്ചിരിക്കുന്നത്.

ബോളിവുഡില്‍ ഇതിനു മുമ്പ് സിനിമകള്‍ എടുത്തിട്ടുണ്ട്. വിവാഹ സീനുകളും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ ഇതുപൊലൊരു പ്രതിസന്ധി നേരിടുന്നത് ആദ്യമായിട്ടാണ്. അത് സിനിമയായിരുന്നെന്നും അതില്‍ കാര്യമില്ലെന്നും എത്ര പറഞ്ഞിട്ടും അദ്ദേഹത്തിന് മനസിലാവുന്നില്ല. പണ്ഡിറ്റ് ജിയ്‌ക്കെതിരെ താന്‍ ഒന്നും ചെയ്യില്ല, പക്ഷേ തന്റെ സിനിമയില്‍ അഭിനയിച്ച ഒരു താരത്തിനെ ലക്ഷ്യമിട്ട് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് വിപുല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് പബ്ലിസിറ്റി നേടാന്‍ വേണ്ടിയുള്ള കുപ്രചാരണമാണെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസയമം, പണ്ഡിറ്റ് ജി ഭ്രാന്ത് പറയുകയാണെന്നാണ് ജനീലിയയുടെ വക്താവ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.