മുംബൈ: റിതേഷ് ദേശ്മുഖിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. അല്ലെങ്കിലും ഇത്തരമൊരു വാര്‍ത്തയുണ്ടാക്കുന്ന ഞെട്ടല്‍ അത്ര പെട്ടെന്നങ്ങ് മാറില്ല. പ്രശ്‌നം മറ്റൊന്നുമല്ല, പ്രതിശ്രുത വധു ജനീലിയയുമായി ബന്ധപ്പെട്ടതാണ്.
ജനീലിയയുമായുള്ള വിവാഹം ഇനിയധികം നീട്ടേണ്ട ന്നെ റിതേഷ് തീരുമാനിച്ചതിനു പിന്നാലെ ജനീലിയയുടെ വിവാഹ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. റിതേഷിന് ഞെട്ടാന്‍ ഇനി മറ്റെന്തെങ്കിലും വേണോ? ബോളിവുഡ് താരം ജോണ്‍ എബ്രഹാമുമായി ജനീലിയയുടെ വിവാഹം കഴിഞ്ഞതാണെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് വിവാഹം നടത്തിയ നല്‍കിയ പണ്ഡിറ്റ് ഭഗവത് ഗുരുജി തന്നെയാണ്.
സംഭവം ഇതാണ് : ജോണ്‍ അബ്രഹാമും, ജനീലിയയും ഒന്നിച്ച നിഷികാന്ത് കാമത്തിന്റെ ‘ഫോഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു വിവാഹചടങ്ങ്. ചിത്രത്തില്‍ ഇരുവരും അഗ്നിസാക്ഷിയായി വിവാഹം കഴിക്കുന്ന ഒരു രംഗമുണ്ട്. ഇതിന് കാര്‍മ്മികത്വം വഹിക്കാന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ കണ്ടുപിടിച്ച പുരോഹിതനാണ് പണ്ഡിറ്റ് ഭഗവത് ഗുരുജി. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ട് ചെയ്യിക്കാനുള്ള വേഷമാണ് റിയാലിറ്റി ആയിക്കോട്ടെ എന്ന് കരുതി സാക്ഷാല്‍ പണ്ഡിറ്റിന് നല്‍കിയത്.
ചിത്രീകരണത്തിനിടെ താന്‍ കഥാപാത്രമാണെന്നും ചെയ്യുന്നത് സിനിമയാണെന്നുമൊക്കെയുള്ള കാര്യം പണ്ഡിറ്റ് ജി മറുന്നു. യഥാര്‍ത്ഥ വിവാഹമന്ത്രങ്ങള്‍ ഒന്നൊന്നായി ഉരുവിടാന്‍ തുടങ്ങി. വിവാഹവും ഭംഗിയായി നടത്തി. യഥാര്‍ത്ഥ മന്ത്രങ്ങളാണ് ഉരവിടുന്നതെന്ന് ആര്‍ക്കും മനസിലായതുമില്ല. സീന്‍ ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ അടുത്തിടെ റിതേഷും, ജനീലിയയും വിവാഹിതരാവുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ പണ്ഡിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ഓഫീസിലെത്തി കാര്യം ധരിപ്പിച്ചു. താന്‍ യഥാര്‍ത്ഥ മന്ത്രങ്ങളാണ് ചൊല്ലിയതെന്നും ജോണും, ബിപാഷയും ആചാരപ്രകാരം വിവാഹിതരായി കഴിഞ്ഞുവെന്നും, ഭാര്യാ-ഭര്‍ത്താക്കന്മാരയാതിനാല്‍ ജനീലിയയ്ക്ക് ഉടന്‍ മറ്റൊരു വിവാഹം കഴിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
അതേസമയം പണ്ഡിറ്റ്ജിയ്ക്ക് ഭ്രാന്താണെന്നും, അയാള്‍ പറയുന്നതിന് ചെവി കൊടുക്കേണ്ടെന്നുമാണ് നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാലിന്റെ പക്ഷം. അവിടെ നടന്നത് യഥാര്‍ത്ഥ വിവാഹമല്ലെന്ന് പണ്ഡിറ്റ്ജിയെ മനസിലാക്കിക്കാന്‍ താന്‍ ശ്രമിച്ചുവെന്നും ഇതുപോലൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജനീലിയയോ ജോണ്‍ എബ്രഹാമോ ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല