ജനീവ: നാളെ ജനീവയില്‍ ആരംഭിക്കുന്ന രാജ്യാന്തര കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ പ്രധാന ചര്‍ച്ചാവിഷയമാകും.നിരോധനത്തെ ഇന്ത്യ അനുകൂലിക്കില്ല. കണ്‍വെന്‍ഷനില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗം ചേരും.
21 കീടനാശിനികളും വ്യാവസായിക ഉപയോഗത്തിനുള്ള രാസവസ്തുക്കളും നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. എന്‍ഡോസള്‍ഫാന്റ നിരോധനം നിലവിലുള്ള 74 രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയായിരിക്കും ജനീവയില്‍ പ്രധാന വിഷയം.
എന്‍ഡോസള്‍ഫാന്‍ പോലുള്ള രാസവിഷയങ്ങള്‍ കാലങ്ങളോളം മണ്ണില്‍ വിഘടിക്കാതെ കിടക്കുന്നതിനാല്‍ ഇത് മനുഷ്യനും പ്രകൃതിക്കും മറ്റു ജീവജാലങ്ങള്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി തെളിയിക്കുന്ന പഠനങ്ങള്‍ യോഗത്തിന്റെ മുന്നിലുണ്ട്. കൂടാതെ കാസര്‍കോട് ജില്ലയിലെ ദുരിതബാധിതരുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടും. എന്‍ഡോസള്‍ഫാന്റെ ഉപയോഗം സുരക്ഷിതമാണെന്നു തെളിയിക്കാനുള്ള ഒരു രേഖപോലും കൈവശമില്ലാതെയാണ് ഇന്ത്യ, ഈ രാസവിഷത്തിന്റെ നിരോധനത്തെ എതിര്‍ക്കുന്നത് എന്നത് രസകരമായ വസ്തുതയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല