ഷെഫീല്‍ഡ്: പരിശുദ്ധ ജപമാലയെ മുറുകെപിടിച്ച് ജീവിതം നയിച്ചാല്‍ ആകുലതയുടെ ആവിശ്യം വരില്ലയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ്. ഷെഫീല്‍ഡില്‍ ജീസസ്സ് യൂത്ത് മാസം തോറം നടത്തിവരാറുള്ള 24 മണിക്കൂര്‍ ജപമാല അര്‍പ്പണത്തിന്റെ സമാപന സന്ദേശം ടെലിഫോണിക്കായി നല്‍കുകയായിരുന്നു അദ്ദേഹം. ഷെല്‍ഫീല്‍ഡ് സെന്റ് പാട്രിക് ആര്‍.സി.ചര്‍ച്ച് വികാരി ജപമാലയില്‍ പങ്കുചേരുകയും സന്ദേശം നല്‍കുകയും ചെയ്തു. 24 മണിക്കൂര്‍ ജപമാലയുടെ സമാപനമായി അപ്പസ്‌തോലിക് ആശിര്‍വാദവും മഹാ ഇടയന്റെ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയത് ജീസസ്സ് യൂത്തംഗങ്ങളില്‍ ആത്മീയ ചൈതന്യവും, ആവേശവും വിതറി.
ജീസസ്സ് യൂത്തംഗങ്ങളുുടെ ജപമാലാചരത്തിന് ആലഞ്ചേരി പിതാവിന്റെ ബന്ധുവും, ഷെഫീല്‍ഡ് നിവാസിയുമായ ജോസഫ് തോമസ്-മേരിക്കുട്ടി ദമ്പതികളുടെ ഭവനം ആതിഥേയത്വം അരുളി. ജീസസ്സ് യൂത്തിന്റെ ആത്മീയ പരിപാടികള്‍ക്ക് സര്‍വ്വവിധ വിജയങ്ങളും തഥവസരത്തില്‍ ബിഷപ്പ് അറിയിച്ചു. 24 മണിക്കൂറും ജപമാല സമര്‍പ്പണത്തില്‍ മുഴുവന്‍ ജീസസ്സ് യൂത്തംഗങ്ങള്‍ക്കും 24 മണിക്കൂറും പങ്കെടുക്കുവാന്‍ കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല