ലണ്ടന്‍: ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് തകര്‍ന്ന ജപ്പാനിലെ ആണവ നിലയത്തില്‍ നിന്നുള്ള വികിരണങ്ങള്‍ യൂറോപ്പിലെത്തിയതായും അത് ബ്രിട്ടനിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ട്. ഐസ്‌ലാന്റെില്‍ ചെറിയ അളവില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫുകുഷിമയില്‍ നിന്നെത്തിയതാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
ഫുകുഷിമയില്‍ നിന്നുള്ള ആണവ വികിരണങ്ങള്‍ ബ്രിട്ടനില്‍ കണ്ടെത്താനായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. 1986ലെ ചെര്‍ണോബില്‍ ആണവദുരന്തത്തിന് ശേഷം സ്ഫാപിച്ച ബ്രിട്ടന്‍സ് നെറ്റ് വര്‍ക്ക് ഓഫ് മോണിറ്ററിംങ് സ്‌റ്റേഷന്‍നുകള്‍ ആണവവികിരണം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ അണുവികിരണം ബ്രിട്ടനിലെത്താനുള്ള സാധ്യതയൊന്നുമില്ലെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ന് ചെറിയ അളവില്‍ അണുവികിരണങ്ങള്‍ രാജ്യത്തെത്താന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിലെ ന്യൂക്ലിയര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈസ്റ്റ് പെസഫികിലേക്ക് റേഡിയോ ആക്ടീവ് അയഡിന്റെ അംശങ്ങള്‍ വ്യാപിക്കുന്നതായി 63 മോണിറ്ററിംഗ് സ്‌റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫെസഫിക്കില്‍ നിന്നും വടക്കേ അമേരിക്കയിലൂടെ വടക്കേ അറ്റ്‌ലാന്റിലേക്ക് പ്രവേശിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിയന്നയിലുള്ള യു.എന്നിന്റെ കോംപ്രിഹെന്‍സീവ് ടെസ്റ്റ് ബാന്‍ ട്രീറ്റി ഓര്‍ഗനൈസേഷനാണ് ആണവ അപകടങ്ങളെത്തുടര്‍ന്നുണ്ടാകുന്ന വികിരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് ഫുകുഷിമ ആണവ നിലയം തകര്‍ന്നതിനുശേഷം പല സ്‌റ്റേഷനുകളും റേഡിയോ ആക്ടീവ് വികിരണങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതായി സ്ഥിരീകരിച്ചിരുന്നു. റെയ്ജവിക്കാണ് വികിരണങ്ങള്‍ കണ്ടെത്തിയ ആദ്യ യൂറോപ്യന്‍ പ്രദേശം. വികിരണങ്ങളുടെ അളവ് വളരെ ചെറുതാണെന്നും അതിനാല്‍ ആരോഗ്യത്തിന് ഭീഷണിയില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
പ്ലാന്റിന് പുറത്തുള്ളവര്‍ക്ക് ആരോഗ്യഭീഷണി കുറവാണെന്നാണ് ജപ്പാന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്ലാന്റില്‍ നിന്നുള്ള റേഡിയേഷന്റെ അളവ് കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി വക്താക്കള്‍ അറിയിച്ചു. ടോക്കിയോയിലെ ആണവപദാര്‍ത്ഥങ്ങളുടെ അംശം ഭൂകമ്പത്തിനുശേഷം പത്ത് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല