ടോക്കിയോ: ജപ്പാനെ പിടിച്ചുകുലുക്കിയ ശക്തമായ ഭൂകമ്പത്തില്‍ ഭൂമിയുടെ അച്ചുതണ്ടിനും വ്യതിയാനം സംഭവിച്ചുവെന്ന് ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിയോഗ്രാഫിക്‌സ് ആന്റ് വോള്‍ക്കാനോളജിയുടെ ആദ്യ റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 8.9രേഖപ്പെടുത്തിയ ഭൂകമ്പം ഭൂമിയുടെ സാങ്കല്‍പിക അച്ചുതണ്ടിന് 25സെന്റീമീറ്റര്‍ സ്ഥാനചലനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നൂറ്റാണ്ടുകളോളം ഈ മാറ്റം നമ്മള്‍ ശ്രദ്ധിക്കാതെ പോകുമെന്നും ഒരു കനേഡിയന്‍ ശാസ്ത്രഞ്ജന്‍ പറഞ്ഞു. ഇത് ദിവസത്തിന്റെ ദൈര്‍ഘ്യത്തിന്റെ 1.6 മൈക്രോ സെക്കന്റ് കുറയ്ക്കും. ഭൂമിയുടെ കറക്കത്തിന്റെ വേഗത്തിന് മാറ്റമുണ്ടാകുന്നത് കാരണമാണ് ഇത് സംഭവിക്കുന്നത്.
ലക്ഷണക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ദിവസത്തില്‍ നിന്നും ഒരു സെക്കന്റ് നഷ്ടമാകും. അച്ചുതണ്ടിനുണ്ടായ ഈ സ്ഥാനമാറ്റം ഭൂമിക്ക് വളരെ ചെറിയ ഒരു ചെരിവുണ്ടാക്കുമെന്നും അത് കാലവാസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ടൊറന്റോ ജിയോളജിയിലെ പ്രഫസര്‍ ആന്‍ഡ്ര്യൂ മിയാള്‍ പറയുന്നു.
ജപ്പാനിലെ പ്രധാന ദ്വീപിന് ഭൗമോപരിതലത്തില്‍ നിന്നും 8 സ്ഥാനഭ്രംശം സംഭവിച്ചിതായി റിപ്പോര്‍ട്ടുണ്ട്. ടോക്കിയോ സര്‍വ്വകലാശാലയിലെ വിദഗ്ധരും യു.എസ് ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും മറ്റു പല സര്‍വകലാശാല വിദഗ്ധരും ഇതു ശരിവെച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ തീവ്രതയില്‍ ഭൂമിയുടെ ഉപരിപാളിക്ക് 400 കിലോമീറ്റര്‍ നിളത്തിലൂം 160 കിലോമീറ്റര്‍ വീതിയിലും പൊട്ടലുണ്ടായിട്ടുണ്ട്. ആന്തരിക പാ 18 മീറ്ററോളം തെന്നിമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല