ടോക്കിയോ: ജൂലൈയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പങ്കെടുക്കില്ലെന്ന് ജപ്പാന്‍. മാര്‍ച്ച് 11നുണ്ടായ സുനാമിയും തുടര്‍ദുരിതങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കി ജപ്പാനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കത്തയച്ചിട്ടുണ്ട്.
ജപ്പാനെയും മെക്‌സിക്കോയെയും മാത്രമായിരുന്നു ദക്ഷിണ അമേരിക്കയ്ക്ക് പുറത്തുനിന്നും കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ക്ഷണിച്ചിരുന്നത്. ഗ്രൂപ്പ് എ യില്‍ അര്‍ജന്റീന, ബൊളീവിയ, കൊളംബിയ എന്നീ ടീമുകള്‍ക്കൊപ്പമായിരുന്നു ജപ്പാന്‍ കളിക്കേണ്ടിയിരുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ജപ്പാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കത്തയച്ചത്. കെസൂകെ ഹോണ്ട, ഷിന്‍ജി കഗാവ, ഷിന്‍ജി ഒക്കസാക്കി എന്നീ ജപ്പാന്‍ താരങ്ങള്‍ വിവിധ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കായി കളിക്കുന്നുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല