ജപ്പാനിലെ ഫുക്കുഷിമയില്‍ ആണവവികിരണ ഭീഷണി ഏറ്റവും അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. ആണവ നിലയിലത്തില്‍ നിന്നുള്ള അണുവികിരണ തോത് അഞ്ചില്‍ നിന്ന് ഏഴിലേക്കാണ് ഉയര്‍ന്നിരിയ്ക്കുന്നത്. രാജ്യാന്തര തലത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയാണിത്.
1986ലെ ചെര്‍ണോബില്‍ ദുരന്തത്തിന്റെ 10 ശതമാനത്തിന് തുല്യമാണ് ആണവവികിരണ തോതെന്ന് ജപ്പാനിലെ ആണവ സുരക്ഷാ ഏജന്‍സി അറിയിച്ചു. ജപ്പാന്‍ മറ്റൊരു ആണവദുരന്തത്തിലേക്ക് നീങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഹിരോഷിമ-നാഗസാക്കി ദുരന്തങ്ങളുടെ ഓര്‍മ്മകളില്‍ ജീവിയ്ക്കുന്ന ജനത ഏറെ ഭയത്തോടെയാണ് പുതിയ വാര്‍ത്തകളെ കാണുന്നത്.
തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിനു ശേഷമാണ് വികിരണ ഭീഷണി ഉയര്‍ന്നത്. ഫുകുഷിമ പ്രവിശ്യയില്‍ ഭൂമിക്കടിയില്‍ കേവലം പത്തുകിലോമീറ്റര്‍ താഴെയായിരുന്നു ഇന്നലത്തെ ചലനത്തിന്റെ പ്രഭവകേന്ദ്രം.ടോക്കിയോയില്‍ നിന്നു 164 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഈ സ്ഥലം.
പ്‌ളാന്റിന് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിഞ്ഞു കൂടാനും നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല