നടൻ ജയറാം ഇരുന്നൂറ് ചിത്രങ്ങൾ പൂർത്തിയാക്കുകയാണ്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന സർ സിപിയാണ് ജയറാമിന്റെ ഇരുന്നൂറാം ചിത്രം.
1988 ൽ പത്മരാജന്റെ അപരനിലൂടെയാണ് ജയറാം ചലച്ചിത്രലോകത്ത് എത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരോടൊപ്പം കൂട്ടുകൂടിയ ചിത്രങ്ങൾ കുടുംബ പ്രേക്ഷകർക്കിടയിൽ വൻ വിജയങ്ങളായി.
സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവ നേടിയിട്ടുള്ള ജയറാമിനെ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ഹണി റോസാണ് സർ സിപിയിൽ ജയറാമിന് നായികയായി എത്തുന്നത്. ഒപ്പം വിജയ രാഘവൻ, സീമ, രോഹിണി എന്നിവരുമുണ്ട്. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്ന സർ സിപിയുടെ ട്രെയിലർ പുറത്തിറങ്ങി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല