മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയെ കൊച്ചി ഐപിഎല്‍ ടീമിന്റെ നായകനായി നിയമിച്ചു. ടീമിന്റെ നായകനാവാന്‍ ജയവര്‍ധന സമ്മതിച്ചതായി ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.
മുത്തയ്യ മുരളിധരന്‍, തിസാര പെരേര തുടങ്ങിയ ലങ്കന്‍ താരങ്ങളടക്കമുള്ള ടീമിനെയാണ് ജയവര്‍ധന നയിക്കുക. ജനുവരിയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ ആറര കോടി രൂപ നല്‍കിയാണ് കൊച്ചി ടീം ജയവര്‍ധനയെ സ്വന്തമാക്കിയത്. കൊച്ചി ടീം ഏറ്റവുമധികം പണം മുടക്കിയതും ജയവര്‍ധനയ്ക്കു വേണ്ടിയായിരുന്നു.
ഇന്ത്യന്‍ ടീമിലെ ഏക മലയാളി താരമായ ശ്രീശാന്തും കൊച്ചി ടീമിലുണ്ട്. ഇടയ്ക്ക് ടീം ക്യാപ്റ്റനായി ശ്രീശാന്തിനെ പരിഗണിയ്ക്കുന്നുണ്ടെന്നും റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല