യുവാതാരം ജയസൂര്യയുടെ കാലുകള്‍ തളര്‍ന്നു. ക്യാമറയ്ക്ക് മുന്നില്‍ മാത്രം. കാര്യമെന്തെല്ലേ, അനൂപ് മേനോന്‍ ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മെനില്‍ ജയസൂര്യ ചെയ്യാന്‍ പോകുന്ന വേഷമാണിത്. അരയ്ക്കു താഴെ തളര്‍ന്ന നിലയിലാണ് ചിത്രത്തില്‍ ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.
ഈയിടെ ‘വാധ്യാര്‍’ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യയുടെ കാല്‍മുട്ടിന് പരുക്കേറ്റിരുന്നു. കുറച്ചു നാളത്തെ വിശ്രമത്തിന് ശേഷം അത് ഭേദമാവുകയും ചെയ്തു.
വി.കെ പ്രകാശാണ് ലേഡീസ് ആന്റ് ജെന്റില്‍മെന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിലെ നായിക ഉള്‍പ്പെടെയുള്ള മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് ജയസൂര്യ ധൈര്യം കാട്ടിയിട്ടുണ്ട്. ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ശങ്കരനും മോഹനനും എന്ന ചിത്രത്തിന്റെ ഹൈലറ്റ് ജയസൂര്യയുടെ രൂപമാറ്റമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല