കൊളംബോ: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യത്തിനുടമയായ സനത് ജയസൂര്യ ശ്രീലങ്കന്‍ ടീമില്‍ മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ഏകദിനത്തിലും ട്വന്റി-20-യിലും ജയസൂര്യ ഒരിക്കല്‍ക്കൂടി ലങ്കന്‍ ഓപ്പണറുടെ റോളിലെത്തും.
ഉപുല്‍ തരംഗയ്ക്ക് പകരമായിട്ടാണ് ജയസൂര്യ ടീമിലെത്തിയിരിക്കുന്നത്. ഉത്തേജക മരുന്നുപയോഗിച്ചു എന്ന് തെളിഞതിനെ തുടര്‍ന്നാണ് തരംഗയെ ടീമിലെടുക്കേണ്ടെന്ന് ലങ്കന്‍ സിലക്ടര്‍മാര്‍ തീരുമാനിച്ചത്. ഇത് ലങ്കയുടെ പഴയ പടക്കുതിരയ്ക്ക് വഴിതുറക്കുകയായിരുന്നു.
അതിനിടെ ഉത്തേജക മരുന്നടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് തരംഗയ്ക്ക് ഐ.സി.സി നോട്ടീസ് നല്‍കിയിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരേ ലോകകപ്പ് സെമിയിലായിരുന്നു തരംഗ നിരോധിച്ച മരുന്നുപയോഗിച്ചതായി കണ്ടെത്തിയത്.
42 കാരനായ ജയസൂര്യ 009 ഡിസംബറിനുശേഷം നിയന്ത്രിത ഓവര്‍ മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല