ജയിംസ് ബോണ്ട് ശ്രേണിയിലെ ഇരുപത്തിമൂന്നാമത്തെ ചിത്രം അടുത്ത വര്‍ഷം നവംബറില്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു ബോണ്ട് ചിത്രങ്ങളായ കസിനോ റോയലിലെയും ക്വാണ്ടം ഓഫ് സൊളിസിലെയും നായകനായിരുന്ന ഡാനിയല്‍ ക്രെയ്ഗ് തന്നെയാണു പുതിയ ചിത്രത്തിലെ നായകന്‍.
അമേരിക്കന്‍ ബ്യൂട്ടി എന്ന ചിത്രം സംവിധാനം ചെയ്തു രണ്ടായിരത്തില്‍ ഓസ്കാര്‍ നേടിയ സാമുവല്‍ അലക്സാണ്ടര്‍ മെന്‍ഡസ് ആണ് ഇക്കുറി ബോണ്ടിനെ ഒരുക്കുന്നത്. ഓസ്കാര്‍ അവാര്‍ഡ് ജേതാവായ ഒരു സംവിധായകന്‍ തയാറാക്കുന്ന ആദ്യ ബോണ്ട് ചിത്രമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല