ലണ്ടന്‍: ജയിലിലെ ശുചിത്വം തനിക്ക് സഹിക്കാന്‍ കഴിയുന്നതിലപ്പുറമാണെന്ന് പറഞ്ഞതിനെതുടര്‍ന്ന് ഭവനഭേദകനെ കോടതി വെറുതെ വിട്ടു. 20കാരനായ നതാനാണ് ജയില്‍ ശിക്ഷലഭിക്കുന്നതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്.
ദമ്പതികള്‍ ഉറങ്ങുന്ന സമയത്ത് വീട്ടില്‍ കയറി 105 പൗണ്ട് അടങ്ങിയ ഹാന്‍ബാഗ് മോഷ്ടിച്ചതിനാണ് നതാനെ അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇതുകൂടാതെ 29 ക്രിമിനല്‍ കുറ്റങ്ങളിലായി 14 കേസുകള്‍ വേറെയുമുണ്ട്. ഭവനഭേദനം, കോള്ള, കളവുമുതല്‍ കൈമാറല്‍ എന്നിവയാണ് ഇയാളുടെ പേരിലുള്ള കുറ്റം.
ശുചിത്വം ഇയാള്‍ക്ക് അരോചകമാണെന്ന് നതാന്റെ വക്കീലന്‍മാര്‍ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് നതാനെ കാംബ്രിഡ്ജ് ക്രൗണ്‍ കോടതി വെറുതെ വിടുകയായിരുന്നു. നതാന് 12 മാസത്തെ തടവ് ശിക്ഷ വിധിക്കുന്നതിന് പകരം കോടതി അദ്ദേഹത്തെ രണ്ടു വര്‍ഷം ചികിത്സിക്കാനാണ് ഉത്തരവിട്ടത്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ രണ്ടു വര്‍ഷം ശാരീരിക മാനസിക ചികിത്സയ്ക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സൈക്കോളജിക്കല്‍ റിപ്പോര്‍ട്ടകളില്‍ നിന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് മനസിലായതായി ജഡ്ജി ഹോക്ക്‌സ് വേര്‍ത്ത് പറഞ്ഞു. ശുചിത്വവുമായി ബന്ധപ്പെട്ട് ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ ഉള്ളതിനാല്‍ ജയില്‍ജീവിതം ശരാശരി ജയില്‍വാസിക്കുണ്ടാക്കുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ ഇയാളില്‍ ഉണ്ടാക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹിബുര്‍-അസ്ലാഗ് ചൗധരി ദമ്പതികളുടെ വീട്ടിലാണ് നതാന്‍ കവര്‍ച്ച നടത്തിയത്. ഇയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. വീടിന്റെ ജനലുകള്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല