ലണ്ടന്‍: ജയില്‍ വാസികളായ സ്ത്രീകള്‍ക്ക് സമ്മാനങ്ങള്‍ നല്കി ലൈംഗികബന്ധത്തിന് ഉപയോഗിച്ച രണ്ട് ജയില്‍ അധികൃതര്‍ പിടിയില്‍. ആക്ടിംങ് ഗവര്‍ണര്‍ റസല്‍ ത്രോണ്‍ 41, സൈമന് ഡൈക്ക് എന്ന ഓഫീസര്‍ എന്നിവരാണ് പിടിയിലായത്. 2006നും 2010നും ഇടയിലാണ് സംഭവം നടന്നത്.
തനിക്ക് ആല്‍ക്കഹോള്‍ നല്കി തോണ് മൂന്ന് വര്‍ഷം താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഒരു ജയില്വാസി വെളിപ്പെടുത്തിയിട്ടുണ്ട്. ഡൈക്ക് നാല് ജയില്വാസികളുമായി നിയമവിരുദ്ധ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ ജയിലിന് പുറത്ത് വച്ച് മറ്റൊരു ജയില്വാസിയുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
തങ്ങളെ ഏല്‍പ്പിച്ചിരുന്ന പദവികള്‍ ദുരുപയോഗം ചെയ്തെന്നും വാര്‍ഡര്‍ പ്രിസണര്‍ ബന്ധത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തെന്നും ഇയാന്‍ അച്ചെസണ് കുറ്റപ്പെടുത്തി.വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ഇവരെ രണ്ടുപേരെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗില്‍ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ കേസിന്റെ വിചാരണ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല