അലക്‌സ് വര്‍ഗീസ്: ഇടുക്കി സംഗമത്തിന്റെ അണിയറ ശില്‍പികളിലൊരാളായ ശ്രീ ജയ്‌മോന്‍ തോമസിന്റെ മാതാവും തടിയംപാട് വെട്ടിക്കല്‍ ശ്രീ. തോമസിന്റെ ഭാര്യയുമായ ക്ലാര തോമസ് (79) നിര്യാതയായി. പരേത തൊടുപുഴ കീരികോട് കല്ലാനിക്കല്‍ ചാക്കോ അന്ന ദമ്പതികളുടെ മകളാണ്. ലിസി , മേരി, ആന്‍സി, സിസ്റ്റര്‍ ഡീന (S.J.C മോനിപ്പള്ളി), ബാബു, സോഫിയ, ബീന, ജെസിമോള്‍ എന്നിവരാണ് മറ്റു മക്കള്‍.
പരേതയോടുള്ള ആദരസൂചകമായി മാഞ്ചസ്റ്ററിലുള്ള ജയ്‌മോന്റെ വസതിയില്‍ റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയിലിന്റെ കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥനയും ഒപ്പീസും നടത്തി.
ശവസംസ്‌കാരം നാളെ വ്യാഴം ,17122015, 11 മണിക്ക് തടിയംപാട് ഫാത്തിമമാതാ ദേവാലയത്തില്‍ നടക്കും . ജയ്‌മോനും യുകെയില്‍ തന്നെയുള്ള സഹോദരി സോഫിയയും നാട്ടിലേക്ക് തിരിച്ചു. പരേതയുടെ നിര്യാണത്തില്‍ എം.എം.സി.എ പ്രസിഡന്‍ഡ് ശ്രീ. ജോബി മാത്യൂ, എം.കെ.സി.എ പ്രസിഡന്‍ഡ് ശ്രീ. സാജന്‍ ചാക്കോ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല