സ്വന്തം ലേഖകൻ: പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ. ഡാനിയേല എന്ന പേരിലുള്ള യുവതിയാണ് ബീബറിനെതിരേ ആദ്യമായി രംഗത്തെത്തിയത്. 2014 ൽ ടെക്സസിൽ നടന്ന ഒരു ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ജൂണ്‍ 20നായിരുന്നു ഈ ട്വീറ്റ്. ഇത് വലിയ ചർച്ചയാകുകയും ബീബർ പരസ്യപ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു. ഇതോടെ ആ ട്വീറ്റ് അപ്രത്യക്ഷമായി.
ഇതിന് പിന്നാലെ മറ്റൊരു യുവതിയും ബീബറിനെതിരെ ലൈംഗിക ആരോപണവുയി രംഗത്ത് വന്നു. എന്നാൽ ബീബർ ഇതെല്ലാം നിഷേധിച്ചു.
“എനിക്കെതിരേ ഇതുപോലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും ഞാൻ പ്രതികരിച്ചിട്ടില്ല,” എന്നാൽ ഇപ്പോൾ ഭാര്യയുമായും എന്‍റെ ടീമുമായും സംസാരിച്ച ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കുമെന്ന് ജസ്റ്റിൻ കുറിച്ചു. തൊട്ടുപിന്നാലെ തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും ജസ്റ്റിൻ പോസ്റ്റ് ചെയ്തു.
“കിംവദന്തികൾ കിംവദന്തികൾ മാത്രമാണ്.. എന്നാൽ ലൈംഗിക ആരോപണം നിസ്സാരമായ കാര്യമല്ല. ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് ആഗ്രഹം,” പക്ഷെ ഇതുപോലെയുള്ള പ്രശ്നങ്ങളുമായി ദിനംതോറും ഇടപെടേണ്ടി വരുന്ന ഇരകളോടുള്ള ബഹുമാനാർഥത്തില്‍ എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പായി കുറച്ചു കൂടി വസ്തുതകൾ ഉറപ്പാക്കുകയാണെന്നാണ് ബീബർ പറഞ്ഞു.
ട്വീറ്റുകളിലൂടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടാണ് ബീബറിന്റെ പ്രതികരണം.
മാർച്ച് 9ന് ടെക്സസിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. എന്നാൽ ആ സമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. മുൻകാമുകി സെലീന ഗോമസിനൊപ്പമായിരുന്നു. ലൈംഗിക ആരോപണം ഗൗരവകരമായ ഒരു സംഗതിയാണ്. അതുകൊണ്ട് തന്നെ എന്‍റെ പ്രതികരണം വളരെ അത്യാവശ്യമാണ്. എന്നാൽ ഇപ്പോൾ ആരോപിക്കപ്പെടുന്നത് യാഥാർഥ്യത്തിന് നിരക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം- ജസ്റ്റിൻ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല