ഞാന്‍ മരിച്ചിട്ടില്ലേ എന്ന് ആരാധകരോട് കേണുപറയേണ്ട സ്ഥിതിയാണ് ജാക്കിചാന് വന്നിരിക്കുന്നത്. കാരണം ഈ കുറച്ചു സമയങ്ങള്‍ക്കിടയില്‍ ജാക്കിജാന് മരിച്ചു എന്ന വാര്‍ത്ത ലോകം മുഴുവനുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ചൂടന്‍ വാര്‍ത്തയായിരിക്കുകയാണ്. ആര്.ഐ.പി ജാക്കി ചാന് എന്ന ട്വീറ്റാണ് ട്വിറ്ററിലെ പുതിയ ട്രന്റ്.
സോഷ്യല്‍ സൈറ്റായ ട്വിറ്ററിലെ ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്ത ജാക്കി ചാനുണ്ടായ ഹാര്‍ട്ട് അറ്റാക്കും തുടര്‍ന്നുണ്ടായ മരണവുമാണ്. എന്നാല്‍ ജാക്കി ചാനാവട്ടെ സ്വന്തം വീട്ടിലിരുന്ന ഈ ട്വീറ്റുകള്‍ കണ്ടാസ്വദിക്കുകയും ചെയ്യുന്നു.
ട്വിറ്ററിലെ ഈ റൂമറിന് ഫെയ്സ്ബുക്കിലൂടെയാണ് ജാക്കി ചാന് മറുപടിയറിയിച്ചിരിക്കുന്നത്. ഞാന്‍ മരിച്ചിട്ടില്ലെന്നും എനിക്ക ഹൃദയാഘാതം വന്നിട്ടില്ലെന്നും ആരാധകരെ അറിയിക്കേണ്ട ഗതികേടാണ് ഈ താരത്തിന് വന്നിരിക്കുന്നത്. ഇത് അറിയിച്ചിട്ടും വിശ്വസിക്കാത്ത ചിലര്‍ക്കായി മാര്‍ച്ച് 29ഡേറ്റിലുള്ള ഒരു ഫോട്ടോ വെബ്സൈറ്റില്‍ ഇടേണ്ട ദുര്‍ഗതിയും ഈ താരത്തിനുണ്ടായി.56കാരനായ ജാക്കിചാന് ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണ്.
അതേസമയം ഇന്ത്യ- പാക് സെമിയില്‍ ഇന്ത്യജയിച്ചാല് താന്‍ തുണിയുരിയുമെന്ന ഇന്ത്യന്‍ മോഡല്‍ പൂനം പാന്ഡേയുടെ ട്വീറ്റും പോപ്പുലറായി കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല