ഹോളിവുഡ് നടനായ ജിം കാരിയ്ക്ക് ഇന്ത്യന്‍ കാമുകി. അമേരിക്കാസ് ടോപ് മോഡല്‍ എന്ന റീയാലിറ്റി ഷൊയില്‍ പങ്കെടുത്തിരുന്ന അഞ്ചല്‍ ജോസഫാണ് ജിമ്മിന്റെ പുതിയ കാമുകി. ജിമ്മിന്റെ പകുതി വയസ് മാത്രമോ അഞ്ചലിന് (24) ഉള്ളു.
യുഎസിലെ മോഡലാണ് അഞ്ചല്‍. ദില്ലിയില്‍ ജനിച്ച അഞ്ചല്‍ ആറ് വയസ്സായിരുന്നപ്പോഴാണ് മാതാപിതാക്കളോടൊപ്പം യു എസിലേയ്ക്ക് കുടിയേറിയത്. എന്തായാലും ഇപ്പോള്‍ ജിം കാരിയോടൊപ്പം എപ്പോഴും അഞ്ചലിനെ കാണാനാവുമെന്നാണ് വര്‍ത്തമാനം.
അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ എന്ന പരിപാടിയില്‍ പങ്കെടുത്തെങ്കിലും വിജയം കണ്ടെത്താന്‍ അഞ്ചലിന് ആയില്ല. ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഹോളിവുഡില്‍ ചില സിനിമകളില്‍ എക്സ്ട്രാ ആയി മാറാന്‍ കഴിഞ്ഞെന്നത് ഭാഗ്യം. ജിം അഭിനയിച്ച ഒരു ചലച്ചിത്രത്തില്‍ എക്സ്ട്രാ നടിയായി അഞ്ചലും ഉണ്ടായിരുന്നു അങ്ങനെ ആണത്രെ പരിചയം തുടങ്ങിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല