43 വര്‍ഷം നീണ്ട സര്‍വീസിനിടെ ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്ത് ശ്രദ്ധേയനാവുകയാണ് എസെക്‌സിലെ ബാസില്‍ഡണ്‍ കൗണ്‍സിലിലെ സര്‍വെയറായ ജിം ഓവന്‍.
66കാരനായ ഓവന്‍ 1968 മുതല്‍ ഇവിടെ തൊഴിലെടുക്കുന്നുണ്ട്. ഇത്രയും കാലത്തിനിടെ ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല ജിം.
43 വര്‍ഷം ജോലിചെയ്തില്ലേ, വിരമിച്ചുകൂടേ എന്ന് ജിമ്മിനോട് ചോദിച്ചേക്കരുത്. അടുത്തൊന്നും വിരമിക്കാന്‍ ജിമ്മിന് താത്പര്യമില്ല. രണ്ടു മക്കളും മൂന്ന് പേരക്കുട്ടികളും ഉള്ള ജിമ്മിന് ജോലി നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവുന്നില്ല.
ഇത്ര വര്‍ഷം ഒരു ദിവസം പോലും ലീവെടുക്കാതെ എങ്ങനെ ജോലി ചെയ്തു എന്നു ചോദിച്ചാല്‍ ജിം പറയും: ശീലിച്ചുപോയതാണ്. വീട്ടില്‍ പട്ടാളച്ചിട്ടയായിരുന്നു. നേരത്തെ ഉണര്‍ന്ന് ജോലിക്ക് പോവുകയെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് എസെക്‌സില്‍ ന്യൂസ്‌പേപ്പറുകള്‍ വില്പനയായിരുന്നു ആദ്യ ജോലി. അതുകൊണ്ട് തന്നെ അതിരാവിലെ ഉണരുമായിരുന്നു. ഇതോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി.
1968ലാണ് സര്‍വേയറായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇപ്പോള്‍ തന്നെ ജോലിയില്‍ നിന്ന് വിരമിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ സ്ഥാപനം അനുവദിക്കുന്നത്രയും കാലം കമ്പനിയില്‍ തുടരാനാണ് തീരുമാനമെന്നും ജിം പറഞ്ഞു. അധികൃതര്‍ക്കും സഹജീവനക്കാര്‍ ജിമ്മിനെ കുറിച്ച് നല്ലതേ പറയാനുള്ളു. ജിമ്മിന്റെ ആത്മാര്‍ത്ഥയും ജോലിയോടുള്ള അര്‍പ്പണ മനോഭാവവും കണ്ടുപഠിക്കണമെന്നാണ് അധികൃതര്‍ മറ്റു ജീവനക്കാര്‍ക്ക് നല്‍കുന്ന സന്ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല