1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2018

George Joseph: ജിഎംഎയുടെ കേരളത്തിന് ഒരു കൈതാങ്ങ്; യുകെയിലെ പ്രമുഖ അസ്സോസിയേഷനുകളില്‍ ഒന്നായ ഗ്ലൗസിസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ കേരളത്തിന്റെ ഈ ദുരിത അവസ്ഥക്കു ഒരു കൈ താങ്ങാകുന്നു.

ജിഎംഎയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം 2018 നിര്‍ത്തലാക്കി കൊണ്ട് അതിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സമയവും സമ്പാദ്യവും കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.

25000 പൗണ്ടസ് സമാഹരിക്കുക എന്ന ലക്ഷ്യവുമായി ജാതി മത ഭേതമന്യേ ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നു. ഈ ഒരു നേട്ടത്തിനായി മലയാളികളോട് കൂടെ ഇതര സംസ്ഥാന ജനതയും മാത്രമല്ല ബ്രിട്ടീഷ് ജനതയും കൈ കോര്‍ത്തിരിക്കുന്നു. ഇതിന്റെ ഫലമായി തുടക്കത്തില്‍ തന്നെ 10000 പൗണ്ടിന് മുകളില്‍ സമാഹരിക്കുക മാത്രമല്ല ദുരിതാശ്വാസ കേന്ദ്രത്തിനു ഇപ്പോള്‍ ആവശ്യമായ പുതപ്പുകളും സാനിറ്ററി നാപ്കിന്‌സ് നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ UUKMA ( Union of UK Malayalee Association ) നടത്തുന്ന കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ജിഎംഎ പങ്കുചേരുന്നു.

ഇതിനെല്ലാം നേതൃത്വം നല്‍കുന്നതിനും അതിനൊപ്പം പ്രവര്‍ത്തിക്കുന്നതിനും ജിഎംഎയുടെ യുവ തലമുറ മുന്‍ നിരയില്‍ തന്നെയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന ഗ്ലൗസിസ്റ്റര്‍ ചുര്ച്ച് മാസ്സ് കഴ്ഞ്ഞു നടത്തിയ യൂത്ത് ഫണ്ട് റൈസിങില്‍ അവര്‍ സ്വരൂപിച്ചത് 2087 പൗണ്ട്‌സ് ആണ്. ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ദിനത്തില്‍ GMA യുടെ യൂത്ത് Gloucester ഇസ്ലാം കമ്മ്യൂണിറ്റിയോട് ഒപ്പം 1057 പൗണ്ടസ് ആണ്. ഇതില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കാം, ജാതി മത ഭേതമന്യേ ഇന്‍ഡ്യനെന്നോ ബ്രിട്ടീഷ് എന്നോ നോക്കാതെ യാതൊരു വിധ വര്‍ണ വിവേചനം ഇല്ലാതെ തന്നെ ജനങ്ങള്‍ കൈ കോര്‍ക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള കടമ നമ്മയില്‍ ഏവരിലും നിക്ഷിപ്തമാണ്. പലര്‍ക്കും നേരിട്ട് സഹായിക്കാന്‍ സാധിക്കാത്തതിനാല്‍ അവരുടെ അഭ്യര്‍ത്ഥന പ്രകാരം ജിഎംഎ ഒരു ഫേസ്ബുക് ഡോനെഷന്‍ പേജ് ആരംഭിച്ചിരിക്കുന്നു. ഈ പുണ്യ പ്രവൃത്തിയുടെ ഭാഗമാകാന്‍ നിങ്ങള്‍ ഈവരേയും സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ നല്‍കുന്ന ഓരോ സംഭാവനകളും എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് നമ്മുടെ നാടിന്റെ ഉയര്‍ത്തെഴുന്നേല്പിനുള്ള ഒരു കൈ താങ്ങായി മാറുക തന്നെ ചെയ്യും.

https://www.facebook.com/donate/287489885386623/

നമ്മള്‍ തുടങ്ങി വച്ച ഈ സംരംഭം സമ്പൂര്‍ണ വിജയമായി തീരാന്‍ വേണ്ടി ഒരുമിച്ചു കൈ കോര്‍ക്കാം, അതിനായി തുടങ്ങി വച്ച ഈ ഫേസ്ബുക് പേജ് ദയവായി നിങ്ങള്‍ സുഹൃത്തുകള്‍ക്കും കുടുംബങ്ങള്‍ക്കും ഷെയര്‍ ചെയ്യുക.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.