ഗ്ലോബല്‍ മലയാളി കൗസിലിന്റെ (ജിഎംസി) ഈ വര്‍ഷത്തെ യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഈ മാസം 10,11,12 തീയതികളില്‍ ജര്‍മ്മനിയിലെ കൊളോണില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പോള്‍ ഗോപുരത്തുങ്കല്‍ അറിയിച്ചു. പത്താം തീയതി വൈകുന്നേരം അഞ്ച് മണിക്ക് കൊളോണിലെ എസ്സ്‌ക്ക്‌റിച്ചന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ കേരള മന്ത്രിസഭാംഗവും ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ അംബാസിഡറുമയ കെബി ഗണേഷ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
കൗണ്‍സിലിന്റെ ആഗോള ചെയര്‍മാന്‍ ഡോ. വര്‍ഗ്ഗീസ് മൂലന്‍ മുഖ്യ പ്രഭാഷണവും യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് പോള്‍ ഗോപുരത്തുങ്കല്‍ അദ്ധക്ഷത വഹിക്കുകയും ചെയ്യും. യൂറോപ്യന്‍ കൗണ്‍സിലിന് ആശംസ അര്‍പ്പിച്ചുകൊണ്ട് സണ്ണി വേലൂക്കാരന്‍ (ജര്‍മ്മനി) ബെന്നി കുന്നക്കാടന്‍ (ഓസ്ട്രിയ) ജോണ്‍സണ്‍ ഗോപുരത്തിങ്കല്‍(സ്വിറ്റ്‌സര്‍ലന്റ്) ബെന്നി അടാട്ടക്കാരന്‍ (അയര്‍ലന്റ്) എന്നിവര്‍ സംസാരിക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷനില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ജിജി വരിക്കാശ്ശേരി (യു. കെ) പ്രബന്ധം അവതരിപ്പിക്കും.
കണ്‍വന്‍ഷന് മാറ്റ് പകരുവാന്‍ സോജന്‍ ജോസഫ്, സണ്ണി മൈലാട്ടുപാറ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. യൂറോപ്യന്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് ജര്‍മന്‍ ടൂറും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സൈബിന്‍ പാലാട്ടി അറിയിച്ചു. സിറിള്‍ കൈതവേലിയുടേയും ജിജി വരിക്കശ്ശേരിയുടെയും സോജന്‍ ജോസഫിന്റെയും നേതൃത്വത്തില്‍ യു കെ യില്‍ നിന്നും രണ്ട് ബസ്സുകളില്‍ ആയിട്ടാണ് ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ അംഗങ്ങള്‍ ജര്‍മ്മിനിയിലേക്ക് യാത്ര തിരിക്കുന്നതെന്ന് സണ്ണി മൈലാട്ടുപാറ അറിയിച്ചു.
യൂറോപിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏകദേശം അഞ്ഞൂറില്‍പ്പരം അംഗങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് യൂറോപ്പ് റിജിയന്റെ പ്രസിഡന്റ് പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു. ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ മീറ്റ് 2011 ദുബായില്‍ വച്ച് നടക്കുന്നതിന്റെ സ്വാഗത സംഘവും ജര്‍മ്മനിയില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ കണ്‍വന്‍ഷനില്‍ തിരഞ്ഞെടുക്കുമെന്ന് ആഗോള ചെയര്‍മാന്‍ ഡോ. വര്‍ഗ്ഗീസ് മൂലന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല