ജിദ്ദ: ബുധനാഴ്ചത്തെ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ സംഖ്യ ഏഴായി. വെള്ളിയാഴ്ച മൂന്നു പേരുടെകൂടി മരണം സ്ഥിരീകരിച്ചതോടെയാണ് മരണനിരക്ക് ഉയര്‍ന്നത്.
അതേസമയം, ദുരന്തവേളയില്‍ അടച്ചിട്ട പ്രധാന റോഡുകള്‍ തടസ്സങ്ങള്‍ നീക്കുന്ന മുറയ്ക്ക് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തുടങ്ങി. മക്ക-മദീന എക്സ്പ്രസ് ഹൈവെയിലെ ചിലയിടങ്ങളില്‍ അന്തുലസ് എന്നിവിടങ്ങളില്‍നിന്ന് വഴിയില്‍ കേടുപാടായി മുടങ്ങിയ എണ്ണായിരത്തോളം വാഹനങ്ങള്‍ അവയ്ക്കായുള്ള പ്രത്യേക സ്ഥലങ്ങളില്‍ എത്തിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജിദ്ദയില്‍ മൊത്തം പതിനായിരത്തിലേറെ വാഹനങ്ങളാണ് വഴിയില്‍ കേടുപാടായി കിടക്കുന്നത്.
റോഡുകളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങളും വെള്ളത്തില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് ചീളുകളും പൂര്‍ണമായി നീക്കംചെയ്യാന്‍ ഇനിയും ദിവസങ്ങളെടുക്കും.
ജിദ്ദ കോര്‍ണിഷ് ഏരിയയില്‍ ഏതാനും വീടുകള്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടു. അവിടങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞും തുടര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വമി (വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്), സിവില്‍ ഡിഫന്‍സ് എന്നിവര്‍ക്കൊപ്പം ഇന്ത്യാ ഫ്രാറ്റേര്‍ണിറ്റി ഫോറത്തിന്റെ സന്നദ്ധപ്രവര്‍ത്തകരും പങ്കുചേര്‍ന്നു.
ജിദ്ദയിലെ വിവിധസ്ഥലങ്ങളില്‍ നടന്ന ജനകീയ പ്രളയനിവാരണ പ്രവര്‍ത്തനങ്ങളില്‍ മലയാളികളും സജീവമായി പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല