ലണ്ടന്‍:യുകെയിലെ സെക്കന്‍ഡറി വിദ്യാഭ്യാസമേഖല അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. ഇപ്പോഴുള്ള ജിസിഎസ്ഇ പരീക്ഷ 2017 മുതല്‍ ബിരുദപ്രവേശനത്തിനു മാനദണ്ഡമാക്കുന്ന പരീക്ഷ ഇബാക് (EBacc-English Baccalaureate) എന്നപേരിലാണ് അറിയപ്പെടുക. ഇതോടെ ബിരുദപഠനത്തിനുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാവുകയും ചെയ്യും. ബിരുദപ്രവേശനത്തിനു അര്‍ഹതനേടാത്ത സെക്കന്‍ഡറി വിദ്യാര്‍ഥികളെ തുടര്‍പഠനത്തിന് അയച്ച് കൂടുതല്‍ പരിശീലനം ലഭ്യമാക്കുകയെന്നതാണ് ഇബാക് പരിഷ്‌കാരത്തില്‍ മുഖ്യം.മതിയ ായ യോഗ്യതയില്ലാതെ വിദ്യാര്‍ഥികള്‍ ബിരുദപഠനത്തിനെത്തുന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാസമ്പ്രദായം അടിമുടി മാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കിള്‍ ഗോവ് പരീക്ഷാപരിഷ്‌കരണം സംബന്ധിച്ച മാറ്റങ്ങള്‍ സ്ഥിരീകരിച്ചു.
2015 ഓടെ ഇബാക് സമ്പ്രദായം അനുസരിച്ച് ഇംഗ്ലീഷ്, സയന്‍സ്, കണക്ക് വിഷയങ്ങളില്‍ അധ്യയനം തുടങ്ങും. ഏഴ് പരീക്ഷകളാണ് ഈ വിഷയങ്ങള്‍ക്ക് ഉള്ളത്. ഇംഗ്ലഷ് ഭാഷ, ഇംഗ്ലീഷ് സാഹിത്യം. കണക്കിന് പേപ്പറുകള്‍ ഉണ്ടാകും (pure, applied എന്നിങ്ങനെയാണ് പേപ്പറുകള്‍). കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയാണ് ശാസ്ത്രവിഷയങ്ങളിലെ പേപ്പറുകള്‍. 2017 വേനല്‍ക്കാല പരീക്ഷയില്‍ എബാക് സമ്പ്രദായം അനുസരിച്ചുള്ള ആദ്യപരീക്ഷ നടത്തും. ഇംഗ്ലീഷിലും കണക്കിലും ഇനിമുതല്‍ കോഴ്‌സ് വര്‍ക്ക് ഉണ്ടാകില്ല. രൂപങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരം പരീക്ഷണങ്ങള്‍ കുട്ടികളുടെ ബുദ്ധിവികാസത്തിന് ഉപകരിക്കില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. അതേസമയം ലാബിലെ പ്രവര്‍ത്തനം കണക്കിലെടുത്ത് സയന്‍സ് വിഷയങ്ങളില്‍ മോഡലുകള്‍ തുടരും. ചരിത്രം, ഭൂമിശാസ്ത്രം, ഭാഷാപഠനം എന്നിവയ്ക്കുള്ള ഇബാക് സമ്പ്രദായത്തിലുള്ള പഠനം 2016 ല്‍ തുടങ്ങും. 2018 വേനല്‍ക്കാലത്ത് ഇത്തരത്തിലുള്ള ആദ്യപരീക്ഷ നടത്തും. ചരിത്രപഠനത്തിന് കോഴ്‌സ് വര്‍ക്ക് ഇതോടെ ഇല്ലാതാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല