1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2016

ടോം ശങ്കൂരിക്കല്‍: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് യു കെ മലയാളി അസ്സോസ്സിയേഷനുകള്‍ക്ക് മുന്നില്‍ ഒരു അത്ഭുതവും മാതൃകയായി മുന്നോട്ടു കുതിക്കുന്ന ഗ്ലൊസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ ഇക്കുറി ഏവരേയും അംബരിപ്പിക്കുവാന്‍ പോകുന്നതു താള മേള നാദ സ്വരങ്ങളുടെ സമന്വയമായ ജി എം എ ചാരിറ്റി മ്യൂസിക്കല്‍ നൈറ്റ് 2016 ലൂടെയാണ്. കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോട് എന്നും സഹാനുഭൂതിയോടെ മാത്രം സമീപിച്ചിട്ടുള്ള ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ ഇക്കുറി തങ്ങളുടെ ചാരിറ്റി ഫൗന്‍ഡേഷന്റെ ധന ശേഖരാര്‍ത്തം തുക സമാഹരിക്കാന്‍ ആണു ഏപ്രില്‍ 2ആം തിയതി ശനിയാഴ്ച ഗ്ലൊസ്റ്റെരിലെ പ്രമുഘമായ സര്‍ തോമസ് റിച് ഗ്രാമര്‍ സ്‌കൂളില്‍ ഒത്തു കൂടുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന്
മലയാള സിനിമക്ക് ഒരു പുതിയ പ്രണയ നായക സങ്കല്പം തന്നെ നല്കിയ
മലയാള സിനിമയുടെ സജീവ സാന്നിദ്ധ്യം ശ്രീ. ശങ്കര്‍ ആയിരിക്കും ചാരിറ്റിയുടെ ഉത്ഘാടനം നിര്‍വഹിക്കുന്നത്. ലോകത്തിനു മുന്‍പില്‍ യു കെ മലയാളികളുടെ യശസ്സ് വാനോളം ഉയര്‍ത്തിയ മുന്‍ ക്രൊയിഡന്‍ മേയര്‍ കൌണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ആയിരിക്കും ജി എം എ ചാരിറ്റി മ്യൂസിക്കല്‍ നൈറ്റിനു തിരി തെളിയിക്കുന്നത്. ഇവര്‍ക്ക് പുറമേ എഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 4 ഫൈനലിസ്റ്റ് ആയിരുന്ന ശ്രീ. വിദ്യാ ശങ്കര്‍, യുക്മ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 1 ഫസ്റ്റ് രണ്ണര്‍ അപ് ആരുഷി ജൈമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുക്മ സ്റ്റാര്‍ സിങ്ങര്‍ ഫൈനലിസ്റ്റ് സിബി ജോസഫും സോണി ജോസഫും അടങ്ങുന്ന ജി എം എ കുടുംബാങ്ങളും കൂടെ ഒരുക്കുന്ന സംഗീത സായാഹ്നം ഗ്ലൊസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാനുതകുന്ന ഒരു അനുഭവം ആയിരിക്കും എന്ന് ഉറപ്പാണ്.

ഇത് കൊണ്ടും തീര്‍ന്നില്ല. സംഗീത ലോകത്തു ലയിച്ചിരിക്കുന്ന സദസ്സിനെ
നൃത്തത്തിന്റെ മാസ്മരിക ലോകത്തേക്കു നയിക്കുവാന്‍ സിനി സ്റ്റാര്‍ ശ്രീ.
ശങ്കറിന്റെ ഭാര്യയും യു കെ യിലെ അതി പ്രശസ്ത്രയായ ഡാന്‍സ് ടീച്ചര്‍
ശ്രീമതി. ചിത്രലക്ഷ്മിയുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുകയും യു കെ
യിലെ വിവിധ സ്റ്റേജ് പ്രോഗ്രാമുകളുടെ ഹരമായി മാറിയിരിക്കുന്ന ഒരു വലിയ സംഘം തന്നെയാണു എത്തി ചേരുന്നത്. വിദ്യാ ശങ്കര്‍, ആരുഷി ജൈമോന്‍, സിബി ജോസഫ്, സോണി ജോസഫ്, ജി എം എ യുടെ പിറവിക്കു തന്നെ കാരണവും ജി എം എ യുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്കി മുന്നോട്ടു
നയിക്കുന്ന പേട്രന്‍ ഡോ. ഗബ്രിയേല്‍, കലാരംഗത്ത് ജി എം എ യുടെ പ്രശസ്തി യു കെ യില്‍ അങ്ങോളം ഇങ്ങോളം ഉയര്‍ത്തിയ ശ്രീ. ഫ്രാങ്ക്‌ളിന്‍
ഫെര്‍ണാന്‍ഡെസ്, ശ്രീമതി. ബിന്ദു സോമന്‍, ജി എം എ കുരുന്നുകളെ ഒരുക്കി
അവരെ വിവിധ കലാ മേഘലകളില്‍ ഒന്നാമാതെത്തിക്കാന്‍ എന്നും മുന്‍
നിരയില്‍ നിന്നിട്ടുള്ള ശ്രീമതി. ലൗലി സെബാസ്‌റ്യന്‍ എന്നിവരെ പ്രസ്തുത
ചടങ്ങില്‍ വെച്ചു പൊന്നാട അണിയിച്ച് ആദരിക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ യു കെ യിലെ ഡാന്‍സ് എഡ്യുകേഷന്‍ വിഭാഗം
അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയ നൃത്ത വിഭാഗത്തില്‍ വരുന്ന ഭരതനാട്യം
വിഭാഗത്തില്‍ ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചിംഗ് ഡാന്‍സ് (ISTD)
അതോറിറ്റിയുടെ കീഴില്‍ പരീക്ഷ എഴുതി ഉന്നത വിജയം നേടിയ ജി എം എ ഡാന്‍സ് സ്‌കൂള്‍ വിധ്യാര്‍ഥികള്‍ക്കും ഈ ചടങ്ങില്‍ വെച്ചു അംഗീകാരം
നല്കുന്നതായിരിക്കും. ഗ്ലൊസ്റ്റെര്‍ഷെയര്‍ കൌണ്ടി അണ്ടര്‍ 8 വിഭാഗത്തില്‍
ചെസ്സ് മാസ്റ്റെര്‍ ആയ കൊച്ചു മിടുക്കന്‍ ഐസക് ജോണ്‍സനും ഈ ചടങ്ങില്‍ വെച്ചു പുരസ്‌കാരം നല്കി ആദരിക്കുന്നതായിരിക്കും.
2010 ലാണ് ജി എം എ ക്ക് ഒരു ചാരിറ്റി ഫൗണ്ടേഷന്‍ എന്ന ആശയം
ഉടലെടുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികള്‍ക്കു വേണ്ടി തങ്ങളാലാവാവുന്ന
സഹായം ഒരോ വര്‍ഷവും ചെയ്യാം എന്ന് തീരുമാനിച്ചതും. ഇതിന്‍ പ്രകാരം
ഓരോ വര്‍ഷവും അവര്‍ ഓരോ ജില്ലയെ നറുക്കെടുത്തു തീരുമാനിക്കുകയും ആ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസരുടെ ഉപദേശ പ്രകാരം ഏതാണ്ട് ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണങ്ങളാണ് ഓരോ വര്‍ഷവും അവര്‍ നല്‍കി വരുന്നത്. ഈ സംരംഭത്തിലൂടെ ഇതുവരെ തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍, കോട്ടയം, വയനാട് ജില്ലാ ആശുപത്രികള്‍ക്കു വേണ്ടി ഒരു കൈത്താങ്ങ് നല്കാന്‍ കഴിഞ്ഞു എന്നുള്ളതു ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് ഒന്നടങ്കം ചരിതാര്‍ത്യവും അതോടൊപ്പം അഭിമാനവും നല്‍കുന്നു. തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്കു വേണ്ടി കനത്ത ചൂടില്‍ ദാഹിച്ചു വലഞ്ഞു വരുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാടര്‍ കൂളര്‍ പ്യൂരിഫയെര്‍ സിസ്റ്റെം ആണു നല്‍കിയത്. ഇടുക്കി, തൃശൂര്‍ ജില്ലാ ആശുപത്രികളിലേക്കായി ഓപറേഷന്‍ തീയറ്റരിലേക്കുള്ള യു പി എസ് സിസ്റ്റെം നല്‍കിയതു വഴി കേരളത്തിലെ എന്നത്തേയും തീരാശാപമായ പവര്‍ കട്ട് എന്ന ദുരവസ്തയിലൂടെ ശസ്ത്രക്രീയക്കിടയില്‍ പ്രവര്‍ത്തിപ്പിക്കേണ്ട വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ രോഗികള്‍ മരണമടയുന്ന നിരവധി സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു എന്നുള്ളതു അവിടത്തെ
ഡോക്ടര്‍മാര്‍ കൃതജ്ഞതയോടെ സാക്ഷിപ്പെടുത്തുന്നു. കോട്ടയം ജില്ലാ
ശുപത്രിയിലേക്ക് വേണ്ടി മുപ്പതു ബെഡ്ഡുകളും മുഴുവന്‍ വാര്‍ഡും ഡിസ്
ഇന്‍ഫെക്റ്റ് ചെയ്യുവാനുമുള്ള അവസരം ഒരുക്കുന്നത് വഴി മൂട്ട ശല്യത്താലും വൃത്തിഹീനമായും ഉപയോഗശൂന്യമായി കിടന്നിരിന്ന ബെഡ്ഡുകളില്‍ അവശരായ രോഗികള്‍ക്ക് ഒന്ന് നേരെ കിടക്കുവാന്‍ പോലും കഴിയാതെ ഉള്ള സാഹചര്യം ഒഴിവാക്കി വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് തെല്ല് ആശ്വാസം നല്കുവാനും കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന വയനാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടി അഞ്ചു പോര്‍റ്റബിള്‍ ഓക്‌സിജെന്‍ സിലിന്‍ഡെര്‍ കിറ്റ് അതിനോട് അനുബന്ധമായിട്ടുള്ള വിവിധ തരം മെഡിസിന്‍ കിറ്റ് എന്നിവയും അതുപോലെ തന്നെ ആശുപത്രിയില്‍ വരുന്ന നിര്‍ധനരായിട്ടുള്ള രോഗികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടിയുള്ള പാത്രങ്ങളടക്കം ഒരു ലക്ഷം രൂപയുടെ സഹായമാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളിലൂടെ വയനാട് ജില്ലയിലേ ക്കെത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും ജി എം എ കുടുംബം ഇതൊരു ദൗത്യം ആയെടുത്ത് മുന്നോട്ടു പോകുന്നത്. ഈ വര്ഷം ഏതു ജില്ലയിലേക്കയിരിക്കും സഹായം എത്തുന്നത് എന്ന് ഈ ചടങ്ങില്‍ തന്നെ നരുക്കെടുത്ത് തീരുമാനിക്കുന്നതായിരിക്കും.

ടിക്കറ്റ് വഴിയായിരിക്കും ഈ പരിപാടിയിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നത്. അഞ്ചു വയസ്സിനു മുകളിലുള്ള ആളുകളില്‍ നിന്നും ഒരു
ടിക്കറ്റിനു £5.00 ആയിരിക്കും ഈടാക്കുന്നത്. ഇതിനു പുറമേ തങ്ങളുടെ
അംഗങ്ങള്‍ തന്നെ ഉണ്ടാക്കി നല്കുന്ന സ്വാദേറുന്ന ദോശ, ചമ്മന്തി, ബിരിയാണി, ചിക്കന്‍ ഫ്രൈ, സമോസ തുടങ്ങിയ സ്‌നാക്‌സുകളും മിതമായ തുകക്ക് വാങ്ങി കഴിക്കുവാനുള്ള അവസരവും ഒരുക്കുന്നതാണ്. ഇതിലൂടെയെല്ലാം ചിലവുകള്‍ കഴിച്ച് നല്ലൊരു തുക സംഭരിക്കാന്‍ സാധിക്കും എന്നാണു ജി എം എ കമ്മിറ്റി കണക്കു കൂട്ടുന്നത്.

ടിക്കറ്റ് വാങ്ങി പരിപാടിയില്‍ സഹകരിച്ച്‌ചോ അതല്ലെങ്കില്‍ ഏതെങ്കിലും
രീതിയില്‍ സ്‌പോണ്‍സര്‍ ചെയ്‌തോ ജി എം എ യുടെ ഈ സംരംഭവുമായി സഹകരിക്കാന്‍ താല്പര്യമുള്ള സന്മനസ്സുകള്‍ ദയവു ചെയ്തു ജി എം എ
പ്രസിഡണ്ട് ഡോ. ബിജു പെരിങ്ങത്തറ (07904785565) , സെക്രട്ടറി ശ്രീ. എബിന്‍
ജോസ് (07506926360), ചാരിറ്റി കോര്‍ഡിനേറ്റേര്‍സ് ശ്രീ ലോറെന്‍സ് പെല്ലിശ്ശേരി
(07762224421), ശ്രീ. മാത്യു അമ്മായിക്കുന്നേല്‍(07737495440) എന്നിവരില്‍
ആരെങ്കിലുമായി ബന്ധപ്പെടണമെന്ന് ജി എം എ കമ്മിറ്റി അറിയിക്കുകയും
അതോടൊപ്പം ഏവരേയും ജി എം എ യുടെ ഈ അഭിമാനകരമായ
ഉദ്യമത്തിലേക്കു സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സും സമയവും:

April 2nd 2016 5:00pm

Sir Thomas Rich’s school,

Oakleaze

Gloucester

GL2 0LF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.