ലോറന്‍സ് പെല്ലിശ്ശേരി
യുകെ മലയാളി അസ്സോസുയേഷനുകളുടെ ചരിത്രത്തിലാദ്യമായി കേരളത്തിലെ ജില്ലാ സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള ചാരിറ്റി മിഷന്‍ എന്ന വാര്‍ഷിക പദ്ധതി നടപ്പിലാക്കി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ മാതൃകയാകുന്നു. കേരളത്തിലെ 14 ജില്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജില്ലാ ആശുപത്രിക്ക് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട വിഷയം ജിഎംഎ യുടെ നേതൃത്വത്തില്‍ നേരിട്ട് നടത്തി കൊടുക്കാന്‍ ഒരുങ്ങുകയാണ് ജിഎംഎ ചാരിറ്റി മിഷന്‍.
കഴിഞ്ഞ വര്‍ഷം നറുക്കെടുപ്പിലൂടെ നിരഞ്ഞെടുത്ത തിരുവനന്തപുരം ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം സ്‌പോര്‍ട്‌സ് തുറമുഖ- യുവജനകാര്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ വി. സുരേന്ദ്രന്‍ പിള്ള നിര്‍വഹിച്ചിരുന്നു. ‘ഇതുവരെ ആശുപത്രിയുടെ കുളിമുറിയില്‍ നിന്നും കക്കൂസില്‍ നിന്നും കുടിവെള്ളം ശേഖരിക്കപ്പെടേണ്ട അവസ്ഥയാണ് രോഗികള്‍ക്ക് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാന്‍ ഒരു പരിധി വരെ ഈ പ്രവര്‍ത്തനങ്ങളിലൂടെ ജിഎംഎ ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതി സുഗമമാക്കുവാന്‍ നല്‍കിയ ജി.എം.എ എക്‌സിക്യുട്ടീവ് മെമ്പര്‍, അഡ്വ. ബിജോഷ് ജോസ് വിശദീകരിച്ചു.
‘ബി ദി ചാന്‍സ് യു വാണ്ട് ടു സീ ഇന്‍ ദി വേള്‍ഡ് എന്ന’ മഹാത്മാഗാന്ധിയുടെ ആശയത്തെ കര്‍മ്മപഥത്തില്‍ എത്തിക്കുകയാണ് ജി.എം.എ ചെയ്യുന്നതെന്ന് ജി.എം.എ പേട്രണ്‍, ഡോ. തിയോഡര്‍ ഗബ്രിയേല്‍ പറഞ്ഞു. യു.കെയിലെ മലയാളി സമൂഹത്തിനാകെ മാതൃകാപരമായ, ചാരിറ്റി മിഷന്‍ എന്ന വാര്‍ഷിക പദ്ധതി മറ്റ് മലയാളി അസോസിയേഷനുകളും വരും കാലങ്ങളില്‍ ഏറ്റെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് ജി.എം.എ പ്രസിഡന്റ് വിനോദ് മാണി പ്രത്യാശിച്ചു.
ചാരിറ്റി മിഷന്‍ 2010- പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിനായി മാത്രം ചാരിറ്റി മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചുകൊണ്ടാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടത്തപ്പെട്ട ജി.എം.എയുടെ എല്ലാ പരിപാടികളില്‍ കൂടിയും ചാരിറ്റി മിഷന് വേണ്ടി പ്രത്യേകമായി സമാഹരിച്ച തുക, കൂട്ടിചേര്‍ത്താണ് ഈ പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. ചാരിറ്റി മിഷന്‍ പ്രൊജക്ട് വന്‍ വിജയമാക്കി മാറ്റിയ ജി.എം.എയുടെ എല്ലാ അംഗങ്ങളോടും ട്രഷറര്‍, ജോജി കുരുവിള നന്ദി രേഖപ്പെടുത്തി. ഏറ്റെടുക്കുമ്പോള്‍ ഏറെ ദുഷ്‌കരമെന്ന് തോന്നിയ ഈ പദ്ധതി ജി.എം.എ അംഗങ്ങള്‍ ഹൃദയത്തിലേറ്റുന്നത് ഹൃദ്യമായ ഒരു അനുഭവമായിരുന്നു.
വളര്‍ത്തിവിട്ട സമൂഹത്തോടുള്ള സ്‌നേഹത്തിന്റെ ഭാഗമായി യൂറോപ്പിലേയും അമേരിക്കയിലേയും മറ്റ് മലയാളി അസോസിയേഷനുകള്‍ ഇതൊരു മാതൃകയാക്കാണമെന്നാണ് ജി.എം.എ ക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്. ‘ടുഗതര്‍ വി ക്യാന്‍ ആച്ചീവ് മോര്‍’ എന്ന ലളിതമായ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് വഴി കേരളത്തിലെ പട്ടിണി പാവങ്ങളായ ജനങ്ങളുടെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയമായ അവസ്ഥ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നും അതിനുള്ള പ്രചോദനമാകട്ടെ ചാരിറ്റി മിഷന്‍ എന്ന് ജിഎംഎ സെക്രട്ടറി, ലോറന്‍സ് പെല്ലിശ്ശേരി പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല