ന്യൂദല്‍ഹി:രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം എട്ടുശതമാനത്തിനും മുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് നിരക്കുകളില്‍ തുടര്‍ച്ചയായി വര്‍ധന ഉണ്ടായത് വ്യാവസായിക ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇപ്പോഴും ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാനായിട്ടില്ല. നല്ല ശൈത്യകാലവിളവ് ലഭിച്ചതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയില്‍ നല്ല വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതിക്ഷിക്കുന്നു.
അതേസമയം കഴിഞ്ഞ 15 മാസത്തിനിടയില്‍ ഒമ്പതു തവണ പലിശ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് നിര്‍മ്മാണമേഖലയില്‍ ഇടിവുണ്ടാകുമെന്നും കരുതുന്നു. നേരത്തേ ഒമ്പതുശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാനാകുമെന്നായിരുന്നു കേന്ദ്രം പ്രതീക്ഷിച്ചത്. എന്നാല്‍ വളര്‍ച്ചാ നിരക്ക് 8.5 ശതമാനമാകുമെന്ന് ഐ.എം.എഫ് വിലയിരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല