സിനിമാ ലോകം പാരവെപ്പിന്റെയും തമ്മില്‍ തല്ലിന്റെയും കേന്ദ്രമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ജൂനിയര്‍ നടന്‍മാരുടെ പടം ഹിറ്റാവുന്നത് സൂപ്പര്‍താരങ്ങള്‍ക്ക് പിടിക്കില്ല, ഒരു സൂപ്പര്‍താരത്തിന്റെ ചിത്രം പൊളിയാനായി പ്രാര്‍ത്ഥിക്കുന്ന മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ഇത്തരം വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കുന്നതാണ്.
കോളിവുഡില്‍ നിന്നാണ് പുതിയ പാരവെപ്പുവാര്‍ത്തകള്‍. ‘കോ’ എന്ന സിനിമയിലൂടെ സൂപ്പര്‍നായക പദവിയിലേക്ക് ഉയര്‍ന്ന ജീവയ്‌ക്കെതിരെ യംഗ് സൂപ്പര്‍ സ്റ്റാര്‍ ചിലമ്പരശനാണ് രംഗത്തെത്തിയിരിക്കുന്നത്. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നിന്ന് ജീവയെ ഒഴിവാക്കണമെന്നാണ് ചിമ്പു ആര്‍ എസ് ഇന്‍ഫോടെയിന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടതാണ് വിവാദമായത്.
ചിത്രത്തിലേക്ക് ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് ആദ്യം കാസ്റ്റ് ചെയ്തതെന്നും തന്നോടാണ് ആദ്യം കഥപറഞ്ഞതെന്നുമാണ് ചിമ്പുവിന്റെ ന്യായീകരണം. അവസാന നിമിഷം ഗൗതം തന്നെ ഒഴിവാക്കി ജീവയെ തെരഞ്ഞെടുത്തെന്നും ചിമ്പു പരാതിപ്പെട്ടത്രെ. എന്നാല്‍ ചിമ്പുവിന്റെ വാക്കുള്‍ നിര്‍മ്മാണ കമ്പനി ചെവിക്കൊണ്ടില്ല എന്നാണ് കേള്‍ക്കുന്നത്.
എന്നാല്‍ ജീവയെ മാറ്റണമെന്ന് ചിമ്പു ആവശ്യപ്പെട്ടത് കോളിവുഡില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ജീവയുടെ വളര്‍ച്ചയില്‍ ചിമ്പുവിന് അസൂയയായതിനാലാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
‘കോ’യിലേക്ക് സംവിധായകന്‍ കെ വി ആനന്ദ് ആദ്യം നിശ്ചയിച്ചിരുന്നത് ചിമ്പുവിനെയായിരുന്നു. എന്നാല്‍ ആ സിനിമയില്‍ നിന്ന് പിന്‍മാറുകയാണ് ചിമ്പു ചെയ്തത്. പിന്നീടാണ് ജീവയെ നായകനാക്കിയത്. തന്റെ തീരുമാനം വിഡ്ഢിത്തമായിരുന്നെന്ന് ചിമ്പുവിന് പിന്നീട് ബോധ്യമാകുകയും ചെയ്തു. ഈ നഷ്ടബോധമാണ് ചിമ്പുവിനെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല