പണ്ടുണ്ടായിരുന്ന പള്ളിയുടെ സ്ഥാനത്ത് ഷോപ്പിംഗ് മാളും,സൂപ്പര്‍ മാര്‍ക്കറ്റും എന്തിനേറെ പബ്ബും ലാപ് ഡാന്‍സ് ക്ലബ്ബും ഉള്ള നാടാണ് യു കെ .ഒരു കാലത്തു ലോകമെമ്പാടും ക്രൈസ്തവ വിശ്വാസത്തിനു തിരി തെളിച്ച ബ്രിട്ടനിലെ ഇപ്പോഴുള്ള യുവതലമുറയെ പള്ളിയില്‍ കാണണമെങ്കില്‍ മഷിയിട്ടു നോക്കണം.ഇപ്പോള്‍ പള്ളിയില്‍ കാണുന്ന യുവാക്കളില്‍ 99 ശതമാനവും മലയാളികള്‍ അടക്കമുള്ള ഏഷ്യന്‍ വംശജരാണ്.
ആയുസ് കൂടിയതും ജീവിതത്തിലെ പ്രതീക്ഷകള്‍ വര്‍ധിച്ചതുമാണ് പള്ളികളിലെത്തുന്നവരുടെ എണ്ണം കുറയാന്‍ കാരണമെന്ന് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു .യു.കെയിലെയും നിരവധി പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും പള്ളിചടങ്ങുകളില്‍ പ്രായമായവരാണ് ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്നത്. ബ്രിട്ടനിലെ 15% ആളുകളും മാസത്തില്‍ ഒരുതവണ മാത്രം പള്ളിയില്‍ പോകുന്നവരാണ്. 65വയസിനു മുകളിലുള്ളവരില്‍ മൂക്കാലും ദിവസവും പള്ളിയില്‍ പോകുന്നവരാണ്.
എന്നാല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ പള്ളികള്‍ തീര്‍ത്തും പരാജയപ്പെട്ടിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ഇംഗ്ലണ്ടിലെ പള്ളികളില്‍ റേഡിയോ പരസ്യങ്ങളും റാപ് സ്റ്റൈല്‍ ഗാനങ്ങളുമെല്ലാമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിര്‍ത്തലാക്കിയതോടുകൂടി പെന്‍ഷനായവര്‍ മാത്രം എത്തുന്നസ്ഥലങ്ങളായി പള്ളികള്‍ മാറി. സെന്റ് ആന്‍ഡ്ര്യൂസ് യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആന്‍ഗ്രിയയുമാണ് ഈ പഠനങ്ങള്‍ നടത്തയിത്. മതപരമായ കാര്യങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതിലൂടെ ജനങ്ങള്‍ ലക്ഷ്യം വെയ്ക്കുന്ന സാമ്പത്തിക നേട്ടങ്ങളാണ് പഠന വിധേയമാക്കിയത്.
മതത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയവും, സാമൂഹിവുമായ നേട്ടങ്ങളും അതിനുവേണ്ടി ചിലവാക്കുന്ന സമയവും താരതമ്യം ചെയ്താണ് യുവ തലമുറ തീരുമാനങ്ങളെടുക്കുന്നത്. ജീവിതനിലവാരവും കാലയളവും ഉയര്‍ന്നതിനാല്‍ പള്ളികളില്‍ പോകാതിരുന്നാല്‍ കാര്യമായൊന്നും സംഭവിക്കാനില്ലെന്ന് യുവതലമുറ കണക്കൂട്ടുന്നു. മരണാനന്തര ജീവിതമൊന്നും ഇവരെ വേണ്ടത്ര ആകര്‍ഷിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല