യേശു ക്രിസ്തുവിന്റെ കുരിശിലേറ്റലും മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂതന്‍മാര്‍ക്ക് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.ക്രിസ്തുവിന്റെ മരണത്തില്‍ ജൂതന്‍മാരെ കുറ്റപ്പെടുത്തേണ്ട എന്ന അഭിപ്രായപ്രകടനമാണ് പോപ്പ് നടത്തിയിരിക്കുന്നത്. ക്രിസ്തുവിനെക്കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് ഏറെ നീറിപ്പുകഞ്ഞ പ്രശ്‌നത്തെക്കുറിച്ച് പോപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ക്രിസ്തുവിനെക്കുറിച്ച് ജൂതന്‍മാര്‍ നടത്തിയ പരാമര്‍ശമടങ്ങിയ സെന്റ് മാത്യൂസിന്റെ സുവിശേഷമാണ് വിവാദമായിരുന്നത്. യേശുവിന്റെ രകതത്തിനു വേണ്ടി ജൂതന്മാര്‍ നിലവിളിച്ചുവെന്നും അവന്റെ രക്തം ഞങ്ങളുടെയും ഞങ്ങളുടെ പരമ്പരകളുടെയും മേല്‍ പതിക്കട്ടെയെന്നും അവര്‍ പറഞ്ഞതായും വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ജൂതന്‍മാരെയും പൊതുവായ അര്‍ത്ഥത്തില്‍കണ്ടുള്ള പരാമര്‍ശമല്ല സുവിശേഷത്തിലുള്ളതെന്ന് പോപ്പ് പറഞ്ഞു.ആ സമയത്ത് അവിടെ കൂടിയിരുന്ന ആളുകളെയാണ് പരാമര്‍ശിച്ചത് എന്നും അവര്‍ പ്രതിനിധാനം ചെയ്യുന്നത് ലോകമെമ്പാടുമുള്ള പാപികളെയാണെന്നും മാര്‍പ്പാപ്പ വ്യക്തമാക്കുന്നു.
ജീസസ് ഓഫ് നസാറേത്ത് ഹോളി വീക്ക് എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് പോപ്പ് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. അടുത്തയാഴ്ച്ച പുസ്തകം പ്രസിദ്ധീകരിക്കും. ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ദുരൂഹതകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതായിരിക്കും പുസ്തകമെന്ന് സിസ്റ്റര്‍ മാര്‍ഗരറ്റ് ഷഫേര്‍ഡ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല