യേശു ക്രിസ്തു ഇസ്ലാമിന്റെ പ്രവാചകനാണെന്ന് വ്യക്തമാക്കി സ്ഥാപിച്ച പരസ്യ ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നു. പ്രകോപനപരമായ ഈ ബില്‍ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് ആസ്‌ട്രേലിയയിലെ ഒരു മുസ്ലിം ഗ്രൂപ്പാണെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ബില്‍ബോര്‍ഡ് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.
എന്നാല്‍ ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ ബില്‍ബോര്‍ഡെന്ന് മൈപീസ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമികപ്രചരണത്തിന്റെ ഭാഗമായുള്ളതാണ് ഇതെന്നും ഗ്രൂപ്പ് പറയുന്നു. ജീസസ്: ഇസ്ലാമിന്റെ പ്രവാചകന്‍, മുഹമ്മദ്: മാനവസമൂഹത്തിന്റെ ദയവ് എന്നീ തലക്കെട്ടുകളോടെയുള്ള ബില്‍ബോര്‍ഡുകളാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ബില്‍ബോര്‍ഡില്‍ കാണുന്ന ഫോണ്‍നമ്പറിലും ഓണ്‍ലൈനിലും ബന്ധപ്പെട്ടാല്‍ ഖുറാന്റെ കോപ്പികള്‍ ലഭിക്കുമെന്നും പരസ്യത്തിലുണ്ട്.
ആദ്യഘട്ടമെന്ന നിലയ്ക്കാണ് ബില്‍ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അടുത്തഘട്ടത്തില്‍ സിറ്റിബസ്സുകള്‍ക്കു മുകളിലും ഇത് സ്ഥാപിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരം വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ബോര്‍ഡ് പലരും നശിപ്പിച്ചുകളയുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ആസ്‌ട്രേലിയക്കാര്‍ക്ക് മതത്തെക്കുറിച്ച് കൂടുതല്‍ അവബോധം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും മൈപീസ് പറയുന്നു.
പല കാര്യങ്ങളിലും മുസ്ലിംകള്‍ ക്രിസ്തുവിന്റെ പാതയിലാണെന്നും എന്നാല്‍ കുരിശിലേറ്റിയതുള്‍പ്പടെയുള്ള കാര്യങ്ങളെ ഖുറാന്‍ എതിര്‍ക്കുന്നുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു. അതിനിടെ ആസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബില്‍ബോര്‍ഡ് പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് സിഡ്‌നിയിലെ ഓക്‌സിലറി ബിഷപ്പ് ജൂലിയന്‍ പോര്‍ട്ടിയസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല