അലക്‌സ് വര്‍ഗീസ്: ജീസസ് യൂത്തിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ആഗോള യുവജനപ്രസ്ഥാനമായ ജീസസ് യൂത്തിന്റെ യുകെയിലെ യുവതീയുവാക്കളുടെ ഈ നാട്ടിലെ അദ്ധ്യാത്മിക നവീകരണ രംഗത്തുള്ള പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും യുകെയിലെ കത്തോലിക്കാ സമൂഹം വളരെയേറെ പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നതെന്ന് ഷ്രൂസ്‌ബെറി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് തന്നെ സന്ദര്‍ശിക്കാനെത്തിയ ഷ്രൂസ്പബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ലോനപ്പന്‍ അരങ്ങാശ്ശേരിയേയും ജീസസ് യൂത്ത് കോഡിനേറ്റര്‍മാരായ ബിജോയ് മാത്യൂ, സിബി ജെയിംസ് എന്നിവരോടുമാണ് ബിഷപ്പ് ഇക്കാര്യം സൂചിപ്പിച്ചത്.
35 വര്‍ഷമായി ലോകത്തിലെ 30ല്‍പരം പ്രമുഖ രാഷ്ട്രങ്ങളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ജീസസ് യൂത്ത് എന്ന ആധ്യാത്മിക യുവജന പ്രസ്ഥാനത്തിന് വത്തിക്കാനില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ കീഴിലുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെയ്റ്റിയുടെ അംഗീകാരപത്രമായ ഡിക്രിയുടെ പകര്‍പ്പ് സമര്‍പ്പിക്കാനെത്തിയതായിരുന്നു ഈ സംഘം. കത്തോലിക്കാ സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് വഴി ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വങ്ങളും ചുമതലകളും കൂടുതല്‍ വര്‍ദ്ധിച്ചതായി ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ 8 വര്‍ഷത്തിലധികമായി മാഞ്ചസ്റ്ററില്‍ ഒരു മാസം പോലും മുടങ്ങാതെ മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടന്ന് വരുന്ന നെറ്റ് വിജില്‍, കൂടാതെ യുകെയില്‍ അങ്ങോളമിങ്ങോളമായി നടത്തിവരുന്ന യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ആത്മീയ ഉണര്‍വ്വ് പകരുന്നതും ജീവിതവിജയം ലക്ഷ്യമാക്കിയുമുള്ള വിവിധങ്ങളായ ക്യാമ്പുകളും ധ്യാനപരിപാടികളും മറ്റ് വിശുദ്ധീകരണ പ്രവര്‍ത്തനങ്ങളും വഴി സ്വദേശിയരും വിദേശീയരുമായ കുട്ടികള്‍ക്കായുള്ള ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ് യുകെയിലും മറ്റ് രാജ്യങ്ങളിലും ജീസസ് യൂത്ത് അറിയപ്പെടുന്നത്.
ലോകത്താകമാനമായി വലിയ സഹനത്തിന്റേയും പ്രാര്‍ത്ഥനയുടേയും വിശുദ്ധിയുടേയും മുഖമുദ്രയായ ഈ പ്രസ്ഥാനത്തിന് യുകെയില്‍ നേതൃത്വം നല്‍കുന്നത് ജീസസ് യൂത്ത് ചാപ്ലയിന്‍ ഫാ. ഡേവിഡ് കാനെ, നാഷണല്‍ കോഡിനേറ്റര്‍ ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് എന്നിവരുടെ നേതൃത്വത്തില്‍ യുകെയിലാകമാനമുള്ള ജീസസ് യൂത്തിന്റെ മജ്ജയും മാംസവുമായ ഒരു കൂട്ടം സമര്‍പ്പിതരായ യുവതീയുവാക്കളാണ്. ഷെഫീല്‍ഡില്‍ സെന്റ് ചാള്‍സ് ദേവാലയത്തിലാണ് ജീസസ് യൂത്തിന്റെ ദേശീയ കാര്യാലയം പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല