1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2017

ജോണ്‍സന്‍ ആഷ്‌ഫോര്‍ഡ്: ‘ജോസഫ് മൈലാടും പാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി’ക്ക് വേണ്ടിയുള്ള ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അഞ്ചാമത് അഖില യുകെ ക്രക്കറ്റ് ടൂര്‍ണമെന്റ് വില്‍സ്‌ബെറോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും.ജൂണ്‍ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക് ഔപചാരികമായി ഉത്ഘാടനം ചെയ്യും.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അഞ്ചാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കപ്പെടുന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് ജോസഫ് മൈലാടും പാറയില്‍മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് പുറമേ ആയിരത്തൊന്ന് പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും കൂടാതെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍,ബെസ്റ്റ് ബൗളര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കുന്നതാണ്.

മത്സരങ്ങള്‍ വില്‍സ്ബറോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ തനത് വിഭവങ്ങള്‍ മിതമായ നിരക്കില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ‘ കൈയ്യേന്തി ഭവന്‍’ ഭക്ഷണ ശാല രാവിലെ മുതല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വിജയികള്‍ക്ക് സമ്മാനം നിര്‍വ്വഹിക്കും.ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ സഹായ സഹകരണവും കായിക പ്രേമികളശും പിന്തുണയും വേണം.ഏവരേയും വില്‍സ്ബറോ റീജിണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികളായ സോനു സിറിയക് (പ്രസിഡന്റ്ഃ,ജോജി കോട്ടക്കല്‍ (വൈസ് പ്രസിജന്‍് )രാജീവ് തോമസ് (സെക്രട്ടറി)ലിന്‍സി അജിത്ത് (ജോ സെക്രട്ടറി),മനോജ് ജോണ്‍സണ്‍(ട്രഷറര്‍,ജോളി ആന്റണി (ക്രിക്കറ്റ് ക്യാപ്റ്റന്‍,ജെറി (വൈസ് ക്യാപ്റ്റന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഗ്രൗണ്ടിന്റെ വിലാസം

വില്‍സ്ബറോ റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ട്

ആഷ്‌ഫോര്‍ഡ് കെന്റ് TN24 0QE

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.