പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ മുപ്പതിന് രാജ്യവ്യാപകമായി നടക്കുന്ന സമരത്തില്‍ ബ്രിട്ടണിലെ വിദ്യാര്‍ത്ഥി സമൂഹവും പങ്കെടുക്കാന്‍ സാധ്യത. പൊതുമേഖലയിലെ പെന്‍ഷന്‍ പ്രായം 66 ആക്കാനുള്ള തീരുമാനവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് സമര പ്രഖ്യാപനവുമായി വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയത്.
പെന്‍ഷന്‍ സഖ്യം ശമ്പളത്തിന്റെ ശരാശരിയില്‍ നിശ്ചയിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ട്രഷറി ചീഫ് സെക്ര്ട്ടറി ഡാനി അലക്‌സാണ്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനോട് കടുത്ത ഭാഷയിലാണ് ബ്രിട്ടണിലെ തൊഴിലാളി സംഘടനകള്‍ പ്രതികരിച്ചത്. ഏറ്റവും കൂടിയ ശമ്പളത്തിന് അനുസൃതമായി പെന്‍ഷന്‍ നിശ്ചയിക്കണമെന്നതാണ് സമരക്കാര്‍ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമല്ല പ്രതികരിക്കുന്നത്.
പട്ടാളക്കാരും അദ്ധ്യാപകരും മറ്റ് പൊതുമേഖലാ തൊഴിലാളികളുമൊക്കെ സമരത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെതന്നെ സൂചന ഉണ്ടായിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഇപ്പോഴാണ് അറിയുന്നത്. അങ്ങനെ നടന്നാല്‍ യൂണിവേഴ്‌സിറ്റികളില്‍ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സമരം. കോളജുകളില്‍ 2008നു ശേഷം ആദ്യവും. നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നതോടെ ബ്രിട്ടണ്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല