സ്വന്തം ലേഖകന്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുതിയ കരാര്‍, എന്‍എച്ച്എസിന് ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. വെറും മൂന്നു ദിവസത്തിനുള്ളില്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് സര്‍ട്ടിഫിക്കറ്റസ് ഓഫ് കറന്റ് പ്രൊഫഷണല്‍ സ്റ്റാറ്റസിനുള്ള 1644 അപേക്ഷകളാണ് ലഭിച്ചതെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
ഡോക്ടര്‍മാര്‍ക്ക് വിദേശത്ത് ജോലിക്ക് ശ്രമിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ജോലി ദിവസങ്ങളില്‍ വൈകുന്നേരവും വാരാന്ത്യത്തിലും ലഭിച്ചിരുന്ന പ്രീമിയം വേതനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഡോക്ടര്‍മാരെ വിദേശത്ത് ജോലി തേടാന്‍ പ്രേരിപ്പിക്കുന്നത്.
പ്രീമിയം വേതനം നിര്‍ത്തലാക്കുന്നതായി ഗവണ്മെന്റ് അറിയിച്ച ബുധനാഴ്ച മുതല്‍ ദിവസേന 20, 25 അപേക്ഷകളാണ് സിസിപിഎസിനായി ലഭിക്കുന്നതെന്ന് ജിഎംസി അറിയിച്ചു. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടികള്‍ കാരണം ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് ബ്രിട്ടനില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍ കുടിയേറുന്നത്.
ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്. കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം കൂടുതല്‍. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അവധി ദിവസങ്ങളില്‍ നല്‍കിയിരുന്ന പ്രീമിയം വേതനം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല