നിത്യാനന്ദയുടെ പിറന്നാളിന് ബോളിവുഡ് നടി ജൂഹി ചൌള ഉള്‍പ്പെടെ മൂന്ന് നടിമാര്‍ ബിദാദി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി. ജൂഹി ചൌള, മാളവിക, രഞ്ജിത എന്നീ നടിമാരാണ് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും നിത്യാനന്ദയെ സന്ദര്‍ശിച്ചത്.
ഇവര്‍ ശനിയാഴ്ച നടന്ന ആന്ദോത്സവത്തില്‍ പങ്കെടുക്കുകയും സ്വാമിയെ ഒറ്റയ്ക്ക് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ഷവും ആനന്ദോത്സവത്തില്‍ പങ്കെടുക്കുന്നതിന് നിരവധി ഭക്തര്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ ഭക്തരുടെ പ്രവാഹത്തില്‍ നല്ല കുറവ് ഉണ്ടായിരുന്നു.
ഇതിനിടെ, താനും നിത്യാനന്ദയും തമ്മിലുള്ള സെക്സ് വീഡിയോ വ്യാജമാണെന്ന് കാണിച്ച് രഞ്ജിത നല്‍കിയ കേസും നിത്യാനന്ദ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുമായി വൈരുദ്ധ്യം പുലര്‍ത്തുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
താനും രഞിതയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് നിത്യാനന്ദ ഏപ്രിലില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. താന്‍ പതിനഞ്ചോളം സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം കോടതിയില്‍ നിഷേധിക്കേണ്ടി വരുമെന്നും നിത്യാനന്ദ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
നിത്യാനന്ദയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് രഞ്ജിതയുടെ വാദം. ആശ്രമത്തിലെ മുന്‍ അന്തേവാസി ലെനിന്‍ കറുപ്പന്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് തന്നെ ബലാത്സംഗം ചെയ്യുന്നതിനും ബ്ലാക്‍മെയില്‍ ചെയ്യുന്നതിനും ശ്രമിച്ചു എന്നാണ് രഞ്ജിതയുടെ ഇപ്പോഴത്തെ പരാതി. നേരത്തെ, ഇവര്‍ ലെനിന്‍ കറുപ്പനെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല