കൊല്ലപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടായെങ്കിലും ബീറ്റില്‍സ് സംഘത്തിലെ ഇതിഹാസ ഗായകന്‍ ജോണ്‍ ലെനന്‍ ഇപ്പോഴും സൂപ്പര്‍ താരം. ലെനന്റെ കത്തുകള്‍ കഴിഞ്ഞദിവസം വിറ്റുപോയത് 500,000 ഡോളറിനാണ്. ബ്രിട്ടീഷ് പ്രസാധക കമ്പനിയായ ഒറിയന്‍ ബുക്സിനാണു ഭാര്യ യൊകോ ഒനോ കത്തുകള്‍ വിറ്റത്. അടുത്ത വര്‍ഷം ഈ കത്തുകള്‍ പുസ്തക രൂപത്തില്‍ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഗായകന്‍, ഗാനരചന, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച അദ്ദേഹം ഗിറ്റാര്‍, പിയാനോ, ബാസ് തുടങ്ങിയ സംഗീതോപകരണം വായിക്കുന്നതിലും വിദഗ്ധനായിരുന്നു. ലെനനിലെ ചിത്രകാരനെ വെളിവാക്കുന്ന വിസ്മയമുണര്‍ത്തുന്ന ചിത്രങ്ങളോടു കൂടിയ വരികളാണു കത്തിലുളളത്. 1980ല്‍ മാര്‍ക് ഡെവിഡ് ചാപ്മാന്‍ എന്ന തോക്കുധാരിയാണു ലെനനെ കൊലപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല