ബ്രിസ്‌റ്റോള്‍: ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റ് ജൊവന്ന യേറ്റ്‌സിന്റെ കൊലപാതകിയെ കണ്ടെത്തുന്നതിനായി ബ്രിസ്‌റ്റോള്‍ നിവാസികളായ എല്ലാ പുരുഷന്മാരുടെയും ഡി എന്‍ എ സാമ്പിള്‍ എടുത്തു പരിശോധിക്കണമെന്ന് ലേബര്‍ എംപി കെറി മക്കാര്‍ത്തി.
ബ്രിസ്‌റ്റോള്‍ ഈസ്റ്റില്‍നിന്നുള്ള എംപിയാണ് കെറി മക്കാര്‍ത്തി. 1995ല്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ലൂയിസ് സ്മിത്തിന്റെ ഘാതകനെ കണ്ടെത്താന്‍ നടത്തിയതിനു സമാനമായൊരു പരിശോധന ആവശ്യമാണ്. ക്രിസ്മസ് കാലത്താണ് ലൂയിസും കൊല്ലപ്പെട്ടത്. അന്ന് ഡിഎന്‍എ സാമ്പിള്‍ നല്കാതെ ദക്ഷിണാഫ്രിക്കയിലേക്ക് മുങ്ങിയ ഘാതകന്‍ ഡേവിഡ് ഫ്രോസ്റ്റിന്റെ ഡിഎന്‍എ സാമ്പിള്‍ അന്ന് പൊലീസ് അവിടെപ്പോയി ശേഖരിച്ചിരുന്നു. പരിശോധനയില്‍ ഘാതകന്‍ ഇയാളാണെന്നു കണ്ടെത്തുകയും രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹീത്രോയില്‍ വച്ച് ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. അടുത്ത വര്‍ഷം ഇയാള്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു.
ഡി എന്‍ എ സാമ്പിള്‍ എടുത്തു പരിശോധന സ്വകാര്യതയിലെ കടന്നുകയറ്റമായി ചിലര്‍ കരുതുന്നുണ്ടാവാം. പക്ഷേ, ഇത്തരമൊരു പരിശോധനയിലൂടെ നമുക്ക് ഒരു കൊലയാളിയെ തെരുവില്‍നിന്ന് ഒഴിവാക്കാമെന്നു മറക്കരുത്. ജൊവന്നയുടെ കൊലയാളി ഇപ്പോഴും ഇവിടെ എവിടെയൊക്കെയോ ഉണ്ടെന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നുണ്ട്- എംപി പറഞ്ഞു.
ഇതേസമയം, ജൊവന്ന കൊലപാതകത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കൊലയ്ക്കു പിന്നില്‍ ലൈംഗിക പീഡന സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.
ജൊവന്നയുടെ മൃതദേഹത്തില്‍നിന്നെടുത്ത ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചാണ് ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന നിഗമനത്തില്‍ എത്തിയതെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫില്‍ ജോണ്‍സ് പറഞ്ഞിരുന്നു. ഡി എന്‍ എ സാമ്പിളുകളില്‍ നിന്ന് കൊലപാതകയിലേക്ക് എത്താനാവുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം വെളിപ്പെടുത്തിട്ടുണ്ട്.
ജൊവന്നയുടെ മൃതദേഹം കിടന്ന സ്ഥലത്തിനടുത്ത് കണ്ട 4×4 വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്കാന്‍ കഴിയുന്നവര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
്തഅതുപോലെ കൊലപാതകിയെക്കുറിച്ച് ജൊവന്നയ്ക്ക് അറിയാമായിരുന്നു എന്നുതന്നെയാണ് തങ്ങളുടെ നിഗമനമെന്നും കൊല നടന്നത് ജൊവന്നയുടെ ഫ്‌ളാറ്റിലോ പരിസരത്തോ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ഫില്‍ ജോണ്‍സ് സൂചിപ്പിക്കുകയുണ്ടാിയി.
ജൊവന്ന വധത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ് ഫില്‍ ജോണ്‍സ് ആവര്‍ത്തിച്ചു. കൊലപാതകി ഒരാളല്ലെന്ന് സംശയം വന്ന സാഹചര്യത്തില്‍ അതീവജാഗ്രതയോടെയേ രാത്രിയും മറ്റും സ്ത്രീകള്‍ പുറത്തുപോകാവൂ എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല