ബിപാഷ ബസുവുമായി പിരിഞ്ഞശേഷം നടന്‍ ജോണ്‍ എബ്രഹാം ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ ഒരു ചൂടന്‍ താരമാണ്. ജോണ്‍ തുടര്‍ച്ചയായി ഏതെങ്കിലും നടിയോടെ പെണ്‍സുഹൃത്തിനോടോ സംസാരിച്ചാല്‍ അത് ഗോസിപ്പായി മാറുകയാണ്.
ഇത്തരത്തില്‍ നടി ജനീലിലയുടെ പേരുമായി ചേര്‍ത്ത് വന്ന വാര്‍ത്തകള്‍ക്ക് കണക്കില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ജോണിന്റെ പുതിയ കാമുകി ചലച്ചിത്രരംഗത്തുനിന്നല്ലെന്നാണ് പുതിയ വാര്‍ത്ത. ബാങ്ക് ജോലിക്കാരിയായ പ്രിയ മര്‍വ്വയെന്ന പെണ്‍കുട്ടിയാണ് ജോണിന്റെ ഹൃദയത്തിലിടം നേടിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.
സൃഷ്ടി ആര്യ ജോണിനെ നായകനാക്കി തയ്യാറാക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ പ്രിയ സന്ദര്‍ശനം നടത്തുക പതിവായിരുന്നത്രേ. ലണ്ടനില്‍ ഹൗസ്ഫുള്‍ 2വിന്റെ ചിത്രീകരണസ്ഥലത്തും ഇവര്‍ എത്തിയിരുന്നുവെന്നാണ് സൂചന.
ജോണ്‍ പ്രിയയ്‌ക്കൊപ്പം ഒരുപാട് സമയം ചെലവിടുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ജോണിനും പ്രിയയ്ക്കും ഇടയില്‍ ഒരു സുഹൃത്തുണ്ടെന്നും ഇയാള്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നുമാണ് കേള്‍ക്കുന്നത്. ചില പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ രണ്ടുപേരും കൂടി അത്താഴത്തിനെത്തിയത് ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ദീര്‍ഘദൂരയാത്രകളും ഇപ്പോള്‍ രണ്ടുപേരും ഒന്നിച്ചാണത്രേ. പാപ്പരാസികളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ജോണ്‍ പ്രിയയ്‌ക്കൊപ്പമുള്ള യാത്രകളെല്ലാം വളരെ രഹസ്യമായിട്ടാണത്രേ പ്ലാന്‍ ചെയ്യുന്നത്.
ലണ്ടനില്‍ വച്ച് ഇരുവരും പബില്‍ പോവുകയും ഷോപ്പിങ് നടത്തുകുമൊക്കെ ചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളോടുപോലും ഇക്കാര്യം പറയാന്‍ ജോണ്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. ഇക്കാര്യം കൂട്ടുകാര്‍ ചോദിക്കുമ്പോള്‍ ജോണ്‍ മൗനം ഭജിക്കുകയാണത്രേ ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല