കോമഡി ചിത്രങ്ങളുടെ ഉസ്താദായ ജോണി ആന്റണിയ്ക്ക് വീണ്ടും മമ്മൂട്ടിയുടെ ഡേറ്റ്. ഏറെ പ്രതീക്ഷകളോടെ വന്‍ ബജറ്റില്‍ ഒരുക്കിയ പട്ടണത്തില്‍ ഭൂതത്തിന്റെ പരാജയത്തിന് ശേഷമാണ് ജോണിയ്ക്ക് വീണ്ടും മമ്മൂട്ടി ഡേറ്റ് നല്‍കുന്നത്.
സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയും ഭൂതവും മമ്മൂട്ടിയുടെ കോമഡിയും ചേരുമ്പോള്‍ പട്ടണത്തില്‍ ഭൂതം മറ്റൊരു തുറുപ്പുഗുലാനായി മാറുമെന്നായിരുന്നു സംവിധായകന്റെ പ്രതീക്ഷ. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴാനായിരുന്നു സിനിമയുടെ വിധി. പാളിപ്പോയ തിരക്കഥയും മമ്മൂട്ടി അവതരിപ്പിച്ച ഭൂതത്തിന്റെ സൗണ്ട് ട്രാക്കുമായിരുന്നു സിനിമയുടെ പ്രധാനപരാജയകാരണം. ഇതിനെല്ലാം പുറമെ കാലം തെറ്റിയ റിലീസും സിനിമയുടെ പരാജയത്തിന് ആക്കം കൂട്ടി.
എന്തായാലും ജോണിയെ കൈവിടാന്‍ മമ്മൂട്ടി തയാറായില്ലെന്നാണ് പുതിയ നീക്കം തെളിയിക്കുന്നത്. അതേ സമയം മമ്മൂട്ടി പ്രൊജക്ടില്‍ ജോണിയുടെ പ്രിയസുഹൃത്തുക്കളായ സിബി കെ തോമസ് ഉദയ് കൃഷ്ണയുമില്ല. പകരം പുതിയ മുഖം എല്‍സമ്മ എന്നീ ഹിറ്റുകളുടെ തിരക്കഥയൊരുക്കിയ എം സിന്ധുരാജാണ് മമ്മൂട്ടി ചിത്രത്തിന് തൂലിക ചലിപ്പിയ്ക്കുന്നത്.
ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രം 2012ലെ വിഷുച്ചിത്രമായി തിയറ്ററുകളിലെത്തുമെന്നാണ് സൂചന
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല