ലണ്ടന്‍: ലണ്ടനിലെ കലാപങ്ങള്‍ അരങ്ങേറിയ സ്ഥലം സന്ദര്‍ശിച്ച ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും, ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗിനും മുമ്പില്‍ നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി. കലാപക്കാരില്‍ നിന്നും നാട്ടുകാരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ബോറിസ് ജോണ്‍സണെ ഒരു ബിസിനസുകാരി ചീത്തവിളിച്ചു. ക്ലാഫാം ജംങ്ഷനിലെ തന്റെ ഹെയര്‍ സലൂണ്‍ തകര്‍ത്ത കലാപക്കാരുടെ നടപടിയോടുള്ള പ്രതിഷേധമായിരുന്നു വണ്‍ലിയ ഗിരാടാനോയുടെ അക്രോശം.
ബര്‍മിംങ്ങാം സന്ദര്‍ശിച്ച ഉപപ്രധാനമന്ത്രിക്കും കണക്കിന് ചീത്ത കിട്ടി. സന്ദര്‍ശനത്തിനിടെ ക്ലെഗ് പല സ്ഥലങ്ങളില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങി. ക്ലെഗിനെ നാട്ടുകാര്‍ നിന്ദിക്കുകയും തിരിച്ച് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹോം സെക്രട്ടറി തെരേസ മെയോടൊപ്പം കാല്‍ഫാം സന്ദര്‍ശിച്ച ജോണ്‍സണ് ശക്തമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ദുരന്ത സ്ഥലത്തെത്താന്‍ വൈകിയതിന് ജനങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞശേഷം എത്രയും പെട്ടെന്ന് ഇങ്ങോട്ടെത്താനുള്ള ശ്രമത്തിലായിരുന്നു താനെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. വേനലവധി ആഘോഷിക്കുകയായിരുന്നു ജോണ്‍സണും കുടുംബവും.
ജനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് അദ്ദേഹം അവരോട് മാപ്പുചോദിച്ചു. കലാപം ഉണ്ടാക്കുകയും അക്രമവും കവര്‍ച്ചയും നടത്തുന്നവരും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ജോണ്‍സണിന്റെ വാഗ്ദാനങ്ങള്‍ക്കും, മാപ്പുപറയലിനും രോഷാകുലരായ ജനത്തെ തണുപ്പിക്കാനായില്ല.
വൈകിയെത്തിയ ഡേവിഡ് കാമറൂണിനും ആളുകളുടെ പ്രതിഷേധത്തെ നേരിടേണ്ടി വന്നു. രാജ്യത്ത് ഇത്രയും വലിയ ദുരന്തം ഉണ്ടായത് കാമറൂണിന്റെ പ്രധാനമന്ത്രി പദത്തിന് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല