ബിപാഷ ബസുവുമായി പിരിഞ്ഞ നടന്‍ ജോണ്‍ എബ്രഹാം ചിത്രാംഗദ സിങിനെ വിവാഹം കഴിയ്ക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രണയവും, പ്രണയത്തകര്‍ച്ചയും വിവാഹവുമൊന്നും ബോളിവുഡില്‍ വലിയ കാര്യമല്ല.
പക്ഷേ ഇത് ജോണിന്റെ കാര്യത്തിലാകുമ്പോള്‍ വലിയ കാര്യമാകും, കാരണം പത്തുവര്‍ഷത്തോളം പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രണയിച്ചവരായിരുന്നു ജോണും ബിപാഷയും പെട്ടെന്നാണ് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുകയും രണ്ടുപേരും അകലുകയും ചെയ്തത്. ഇതിനാല്‍ത്തന്നെ ഇനി രണ്ടുപേരുടെയും അടുത്ത പ്ലാനെന്താണെന്ന് അറിയാന്‍ ഏവര്‍ക്കും ആകാംഷകാണും, അതുകൊണ്ടുതന്നെ പാപ്പരാസികള്‍ ഇക്കാര്യം കുത്തിപ്പൊക്കാന്‍ പിന്നാലെ നടക്കുകയും ചെയ്യും.
എന്തായാലും കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് ചൂടന്‍ വാര്‍ത്തതന്നെയാണ് വന്നിരിക്കുന്നത്. ജോണ്‍ പുതിയ കാമുകിയായി കണ്ടെത്തിയത് ചിത്രാംഗദയെയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇരുവരും വെറും സുഹൃത്തുക്കള്‍ മാത്രമാണെന്ന് മറുവാദവുമുണ്ട്.
വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് ജോണ്‍ ചിത്രാംഗദയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഇതേത്തുടര്‍ന്ന് വിവാഹമോചനത്തിനായി ഒരു അഭിഭാഷകനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് ചിത്രാംഗദയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രാംഗദയുമായുള്ള അടുപ്പം കാരണമാണ് ബിപാഷയും ജോണും തമ്മിലുള്ള ബന്ധം തകര്‍ന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല